കൊച്ചി: നടിയെ പീഡിപ്പിച്ച കേസില്‍ അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് നടനും നിര്‍മ്മാതാവുമായ വിജയ് ബാബു ഹൈക്കോടതിയെ അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നില്‍ ഹാജരാകാന്‍ തയ്യാറാണെന്നും അന്വേഷണവുമായി സഹകരിക്കാമെന്നുമാണ് കോടതിയില്‍ വിജയ്ബാബു വ്യക്തമാക്കിയത്. വിദേശത്തേക്ക് കടന്ന വിജയബ് ബാബുവിന്റെ ഹര്‍ജി പരിഗണിച്ചപ്പോഴാണ് അഭിഭാഷകന്‍ ഇക്കാര്യം പറഞ്ഞത്.അതിന് ഇന്ത്യയിൽ ഉണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് അന്വേഷണം ആരംഭിക്കുമ്പോൾ പുറത്തായിരുന്നെന്നും പൊലീസ് പാസ്പോർട്ട് റദ്ദാക്കാൻ നടപടി എടുത്തിരിക്കുകയാണെന്നും വ്യക്തമാക്കി. എന്നാല്‍ കേസ് ആദ്യം കോടതിയുടെ പരിധിയില്‍ വരട്ടെയെന്നായിരുന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ച് മറുപടി നല്‍കിയത്. നിലവില്‍ ജോര്‍ജിയയിലുള്ള വിജയ്ബാബുവിനോട് കേരളത്തിലേക്ക് മടങ്ങിയെത്താനുള്ള ടിക്കറ്റ് ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടു. ടിക്കറ്റ് ബുക്ക് ചെയ്താല്‍ ഉടന്‍തന്നെ കേസ് പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. അടുത്ത വ്യാഴാഴ്ചയോ വെള്ളിയാഴ്‌ചയോ കേസ് പരിഗണിക്കണമെന്ന് വിജയ്‌ബാബുവിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു, എന്നാല്‍ ടിക്കറ്റ് ബുക്ക് ചെയ്ത് കോടതിയില്‍ സമർപ്പിക്കുമ്പോൾ പരിഗണിക്കാമെന്ന് പറഞ്ഞ കോടതി ഹര്‍ജി പിന്നീട് പരിഗണിക്കാനായി മാറ്റി.എല്ലാം വാർത്തകൾക്കു വേണ്ടിയാണ് നടക്കുന്നത്. എന്റെ വാദം വിശദീകരിക്കാൻ അവസരം ലഭിച്ചിട്ടില്ല. ഇപ്പോൾ അറസ്റ്റു ചെയ്തിട്ടു മാത്രമേ എന്റെ സാഹചര്യം വിശദീകരിക്കാൻ അവസരം ലഭിക്കുന്നുള്ളൂ. ഇത് എങ്ങനെ സംഭവിച്ചു എന്ന കാര്യത്തിൽ എന്റെ ഭാഗം വിശദമാക്കാൻ അവസരം തരണം. പ്രഥമ ദൃഷ്ട്യാ പരാതി വ്യാജമാണെന്നതിനുള്ള രേഖകൾ കാണിക്കാം. ഒരാൾ പീഡിപ്പിച്ചുവെന്നു പറഞ്ഞാൽ ഞാനതു ചെയ്തില്ലെന്നു പറയാൻ എനിക്ക് അവസരമില്ല. ഇരയുടെ പേരു പ്രസിദ്ധീകരിച്ചു എന്ന പരാതിയിൽ എല്ലാ ദിവസവും നടപടികൾ പത്രത്തിൽ പ്രസിദ്ധീകരിച്ചു വരുന്നുണ്ടെന്നും സംഭവം പൊലീസ് വാർത്തയാക്കിയത് ദൗർഭാഗ്യമായെന്നും വിജയ് ബാബു വാദിച്ചു.
സാഹചര്യം വിശദീകരിക്കാൻ അവസരം വേണമെന്ന് വിജയ്ബാബു; ടിക്കറ്റ് ബുക്ക് ചെയ്താല്‍ ഉടന്‍തന്നെ കേസ് പരിഗണിക്കാമെന്ന് കോടതി