മികച്ച പ്രകടനം നടത്തിയിട്ടും ഫലമില്ല; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമില്‍ നിന്ന് സഞ്ജു സാംസണെ തഴഞ്ഞ സെലക്ടര്‍മാരുടെ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തം

Ranjini Ramachandran
Ranjini Ramachandran May 23, 2022
Updated 2022/05/23 at 12:12 PM

മുംബൈ: പ്രകടനം നടത്തിയിട്ടും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റിട്വന്റി പരമ്പരയ്ക്കുള്ള ടീമില്‍ നിന്ന് സഞ്ജു സാംസണെ തഴഞ്ഞ സെലക്ടര്‍മാരുടെ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തം. ക്രിക്കറ്റിന്‍റെ ബാലപാഠങ്ങള്‍ അറിയാത്തവര്‍ പോലും ഇതിനേക്കാള്‍ മികച്ചൊരു ടീം തിരഞ്ഞെടുക്കുമെന്നും ആരാധകര്‍ പറയുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശ‍ര്‍മ്മയ്ക്ക് സ‍ഞ്ജു സാംസണിന്‍റെ മികവില്‍ സംശയമൊന്നുമില്ല. ഓസ്ട്രേലിയന്‍ സാഹചര്യങ്ങളില്‍ നന്നായി കളിക്കാന്‍ കഴിയുന്ന സ‍ഞ്ജുവിനെ ട്വന്റി 20 ലോകകപ്പിനുള്ള ടീമിലേക്ക് പരിഗണിക്കുമെന്നും രോഹിത് പറഞ്ഞിരുന്നു. എന്നാല്‍ ക്യാപ്റ്റന്റെ വാക്കുകളൊന്നും സെലക്ടര്‍മാര്‍ കാര്യമാക്കുന്നില്ല. ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയിട്ടും ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമിലേക്ക് സഞ്ജുവിനെ പരിഗണിച്ചില്ല.

Comments

comments

Share this Article