അഹ്‌മദാബാദ്: ഉപഭോക്താവിന് നല്‍കിയ ശീതളപാനീയത്തില്‍ ചത്ത പല്ലിയുടെ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് അഹ്‌മദാബാദ് മുനിസിപല്‍ കോര്‍പറേഷന്‍ (എഎംസി) സോളയിലെ മക്‌ഡൊണാള്‍ഡ് ഔട്ലെറ്റ് അടച്ചുപൂട്ടി.
ഭാര്‍ഗവ് ജോഷി എന്നയാളുടെ പരാതിയില്‍ എഎംസി ഫുഡ് സേഫ്റ്റി ഓഫീസര്‍ ദേവാങ് പട്ടേല്‍, പരിശോധനയ്‌ക്കായി ഔട് ലെറ്റില്‍ നിന്ന് ശീതളപാനീയ സാംപിളുകള്‍ ശേഖരിക്കുകയും റെസ്റ്റോറന്റ് അടച്ചുപൂട്ടുകയും ആയിരുന്നു. മുന്‍കൂര്‍ അനുമതിയില്ലാതെ ഔട് ലെറ്റ് വീണ്ടും തുറക്കാന്‍ അനുവദിക്കില്ലെന്ന് എഎംസി അറിയിച്ചു. അതേസമയം വിശദീകരണവുമായി മക്‌ഡൊണാള്‍ഡ് രംഗത്തെത്തി. ‘മക്‌ഡൊണാള്‍ഡില്‍, ഞങ്ങളുടെ എല്ലാ ഉപഭോക്താക്കളുടെയും സുരക്ഷയും ശുചിത്വവും ഉറപ്പാക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ഗുണനിലവാരം, സേവനം, ശുചിത്വം, മൂല്യം എന്നിവയാണ് ഞങ്ങളുടെ ബിസിനസ് പ്രവര്‍ത്തനങ്ങളുടെ കാതല്‍. കൂടാതെ, ഗോള്‍ഡന്‍ ഗ്യാരന്റി പ്രോഗ്രാമിന്റെ ഭാഗമായി, എല്ലാ മക്ഡൊണാള്‍ഡ് റെസ്റ്റോറന്റുകളിലുടനീളം 42 കര്‍ശനമായ സുരക്ഷാ, ശുചിത്വ പ്രോടോകോളുകള്‍ നടപ്പിലാക്കിയിട്ടുണ്ട്, അവയില്‍ പതിവ് അടുക്കളയും റസ്റ്റോറന്റും വൃത്തിയാക്കലും സാനിറ്റൈസേഷനും ഉള്‍പെടെയുള്ള കര്‍ശനമായ നടപടികള്‍ ഉള്‍പെടുന്നു. അഹ്‌മദാബാദ് ഔട് ലെറ്റില്‍ നടന്നതെന്ന് പറയപ്പെടുന്ന ഈ സംഭവത്തെക്കുറിച്ച് ഞങ്ങള്‍ അന്വേഷിക്കുകയാണ്. ഞങ്ങള്‍ ആവര്‍ത്തിച്ച് പരിശോധിച്ചെങ്കിലും തെറ്റൊന്നും കണ്ടെത്തിയില്ലെങ്കിലും, ഒരു നല്ല കോര്‍പറേറ്റ് പൗരന്‍ എന്ന നിലയില്‍ ഞങ്ങള്‍ അധികാരികളുമായി സഹകരിക്കും’, പ്രസ്താവനയില്‍ മക്‌ഡൊണാള്‍ഡ് വിശദീകരിച്ചു.
‘ശീതളപാനീയത്തില്‍ പല്ലി’; ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍; മക്‌ഡൊണാള്‍ഡിന്റെ വില്‍പന കേന്ദ്രം അടച്ചുപൂട്ടി
