തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മെയ് 31ന് പ്രഖ്യാപിച്ചിരിക്കുകയാണ്. തൃക്കാക്കര എം.എൽ.എ. ആയിരുന്ന പിടി തോമസിന്റെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. കോൺഗ്രസിന്റെ ഉറച്ച സീറ്റെന്ന് അവകാശപ്പെടുന്ന മണ്ഡലത്തിൽ അദ്ദേഹത്തിന്റെ പത്നി ഉമാ തോമസാണ് മത്സരിക്കാൻ ഇറങ്ങുന്നത്.
പിൻ തലമുറ രാഷ്ട്രീയത്തെക്കുറിച്ച് സമ്മിശ്ര പ്രതികരണമാണ് പൊതുസമൂഹത്തിലും സോഷ്യൽ മീഡിയയിലും വന്നുകൊണ്ടിരിക്കുന്നത്. ഉപതെരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാൽ പിൻഗാമി വിജയങ്ങൾ ഇങ്ങനെ.
1986 റാന്നി: എം എൽ എ ആയിരുന്ന സണ്ണി പനവേലിൽ മരണപ്പെട്ടതോടെ ഭാര്യ റേച്ചൽ സണ്ണി പനവേലിൽ (ICS) മത്സരിച്ചു വിജയിച്ചു.
1996 പുനലൂർ: ഇലക്ഷൻ റിസൾട്ട് വരും മുൻപ് പികെ ശ്രീനിവാസൻ മരണപ്പെട്ടുവെങ്കിലും അദ്ദേഹം വിജയിച്ചിരുന്നു. തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ മകൻ പി എസ് സുപാൽ (CPI) മത്സരിച്ചു വിജയിച്ചു.
2003 തിരുവല്ല: എം എൽ എ ആയിരുന്ന മാമ്മൻ മത്തായി (INC) മരണപ്പെട്ടപ്പോൾ ഉപതെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് മാമ്മൻ മത്തായി മത്സരിച്ച് വിജയിച്ചു.
2012 പിറവം: മന്ത്രി ആയിരുന്ന ടി എം ജേക്കബ് (KC-J) മരണപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ മകൻ അനൂപ് ജേക്കബ് മത്സരിച്ച് വിജയിച്ചു.

2015 അരുവിക്കര: എം എൽ എ ആയിരുന്ന ജി കാർത്തികേയന്റെ (INC) നിര്യാണത്തെത്തുടർന്ന് മകൻ കെ എസ് ശബരീനാഥൻ മത്സരിച്ച് വിജയിച്ചു.
2021 ചവറ: MLA ആയിരുന്ന വിജയൻ പിള്ള (CMP) 2020 മാർച്ചിൽ മരണപ്പെട്ടുവെങ്കിലും ഉപതെരഞ്ഞെടുപ്പ് നടന്നില്ല. തൊട്ടടുത്ത പൊതു തെരഞ്ഞെടുപ്പിൽ മകൻ സുജിത് വിജയൻപിള്ള മത്സരിച്ചു ജയിച്ചു.
2021 കുട്ടനാട്: തോമസ് ചാണ്ടി MLA (NCP) 2019 ഡിസംബറിൽ മരണപ്പെട്ടുവെങ്കിലും ഉപതെരഞ്ഞെടുപ്പ് നടന്നില്ല. തൊട്ടടുത്ത പൊതു തെരഞ്ഞെടുപ്പിൽ തോമസ് ചാണ്ടിയുടെ അനുജൻ തോമസ് കെ തോമസ് മത്സരിച്ചു. ജയിച്ചു.
മറ്റ് പിൻതലമുറ രാഷ്ട്രീയ മത്സരം ഇങ്ങനെ:
അഴീക്കോട്: മുൻ മന്ത്രി ആയിരുന്ന MV രാഘവന്റെ മകൻ നികേഷ് കുമാർ മത്സരിച്ചു. തോറ്റു.
പത്തനാപുരം: മുൻ MLA ബാലകൃഷ്ണപ്പിള്ളയുടെ മകൻ ഗണേശ് കുമാർ മത്സരിച്ചു. ജയിച്ചു.
വയനാട്: മരണപ്പെട്ട നേതാവ് വീരേന്ദ്രകുമാറിന്റെ മകൻ ശ്രേയാംസ് കുമാർ മത്സരിച്ചു. തോറ്റു.
പാലക്കാട്: മുൻ CPl(M) MLA ഇ പത്മനാഭന്റെ മകൻ CP പ്രമോദ് മത്സരിച്ചു. തോറ്റു.
കൂത്തുപറമ്പ്: LDF മുൻമന്ത്രി PR കുറുപ്പിന്റെ മകൻ KP മോഹനൻ മത്സരിച്ചു. ജയിച്ചു.
YOU MAY ALSO LIKE THIS VIDEO