തിരുവനന്തപുരം∙ നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ സിപിഎം നേതാക്കള്‍ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കേസ് ഒതുക്കി തീര്‍ക്കാന്‍ സിപിഎം നേതാക്കളും സര്‍ക്കാരും കൂട്ടുനില്‍ക്കുന്നു. അന്വേഷണം പാതിയില്‍ നിര്‍ത്തിയാണ് കേസ് കോടതിയിലെത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. കേസ് അട്ടിമറിക്കാൻ നീക്കമുണ്ടെന്ന് അതിജീവിത ഉന്നയിച്ച ആരോപണം ഗുരുതരമാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി മറുപടി പറയണം. സംഭവത്തിൽ വിശദമായ അന്വേഷണം വേണം. തെളിവു ലഭിച്ചാല്‍ ഇടനിലക്കാരുടെ പേരു വെളിപ്പെടുത്തും. ഈ സർക്കാർ സ്ത്രീ വിരുദ്ധ സർക്കാരാണ്. കേരള സമൂഹത്തിന്റെ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ് അതിജീവിതയുടെ ആരോപണമെന്നും അദ്ദേഹം പറഞ്ഞു. ദിലീപ് ഉന്നത രാഷ്ട്രീയ സ്വാധീനമുള്ള വ്യക്തിയാണെന്നും ഭരണ കക്ഷിയിലെ അംഗങ്ങളും ദിലീപും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് ഇതിന് പിന്നിലെന്നും ഹർജിയിൽ അതിജീവിത ആരോപിച്ചിട്ടുണ്ട്. നീതിക്കായികോടതിയെ സമീപിപ്പിക്കുകയല്ലാതെ തനിക്ക് മറ്റു വഴികളില്ലെന്നും അവർ വ്യക്തമാക്കി. ഈ മാസം 30നാണ് തുടരന്വേഷണം അവസാനിപ്പിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ അന്വേഷണസംഘം ഒരുങ്ങുന്നത്.
നീതിക്കായി കോടതിയെ സമീപിപ്പിക്കുകയല്ലാതെ തനിക്ക് മറ്റു വഴികളില്ല; അതിജീവിത.കേസ് ഒതുക്കാന്‍ സിപിഎം ഇടനില: സതീശൻ
