കഠിനമായ സ്റ്റണ്ട് രംഗം; കാര്‍ നദിയിലേക്ക് വീണു: നടി സാമന്തയ്ക്കും വിജയ്‍ ദേവരകൊണ്ടയ്ക്കും പരുക്ക്

Ranjini Ramachandran
Ranjini Ramachandran May 24, 2022
Updated 2022/05/24 at 1:09 PM

സിനിമ ചിത്രീകരണത്തിനിടെ തെന്നിന്ത്യന്‍ താരങ്ങളായ നടി സാമന്ത റൂത്ത്, വിജയ് ദേവരകൊണ്ടയ്ക്കും പരുക്ക്. കാശ്മീരില്‍ നടക്കുന്ന ‘ഖുഷി’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് കാര്‍ അപകടത്തില്‍പ്പെട്ടത്. കഠിനമായ സ്റ്റണ്ട് രംഗം ചിത്രീകരിക്കുന്നതിനിടെ അവര്‍ സഞ്ചരിച്ച കാര്‍ ആഴമുള്ള ജലാശയത്തില്‍ പതിക്കുകയായിരുന്നു. ”സാമന്തയും വിജയും കശ്മീരിലെ പഹല്‍ഗാം പ്രദേശത്ത് ഒരു സ്റ്റണ്ട് സീക്വന്‍സ് നടത്തുന്നതിനിടെ ആണ് സംഭവം. രംഗം വളരെ കഠിനമായിരുന്നു. രണ്ട് അഭിനേതാക്കളും ലിഡര്‍ നദിയുടെ ഇരുവശത്തും കെട്ടിയിരിക്കുന്ന കയറിനു മുകളിലൂടെ വാഹനം ഓടിക്കേണ്ടി വന്നു. പക്ഷേ നിര്‍ഭാഗ്യവശാല്‍, വാഹനം ആഴത്തിലുള്ള വെള്ളത്തില്‍ വീഴുകയും ഇരുവരുടെയും മുതുകിന് പരിക്കേല്‍ക്കുകയും ചെയ്തു, ”ചിത്രത്തിന്റെ സെറ്റില്‍ നിന്നുള്ള ഒരു ക്രൂ അംഗം പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അഭിനേതാക്കള്‍ക്ക് പ്രഥമശുശ്രൂഷ നല്‍കി. പരുക്കേറ്റതുമൂലം രണ്ട് അഭിനേതാക്കളെയും നടുവേദനയെ തുടര്‍ന്ന് അടുത്തുള്ള ഹോട്ടലുകളില്‍ എത്തിച്ചു. തുടര്‍ന്ന് സാമന്തയ്ക്കും വിജയ്ക്കും ഫിസിയോതെറാപ്പി നല്‍കി.

Comments

comments

TAGGED:
Share this Article