കേരള ജനത ഉറ്റുനോക്കിയ കേസായിരുന്നു വിസ്മയയുടേത്. സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ വിസ്മയയുടെ കേസില്‍ പ്രതിയായായ ഭര്‍ത്താവ് കിരണ്‍ കുമാറിന് പത്ത് വര്‍ഷം തടവും പന്ത്രണ്ടര ലക്ഷം രൂപ പിഴയും ആണ് കോടതി വിധിച്ചത്. സ്ത്രീധനം എന്ന സാമൂഹിക ദുരാചാരം ഇപ്പോഴും കേരളത്തിൽ പലയിടത്തും തെളിഞ്ഞും മറഞ്ഞും നിലനിൽക്കുന്നതും അതിന്റെപേരിൽ കൊടുംക്രൂരതകൾ ഉണ്ടാവുപ്പോഴും പരിഷ്‌കൃത ആശയങ്ങൾ നോക്കുകുത്തികളാകുന്നു.സ്ത്രീധനത്തിന്റെ പേരിൽ ഭര്‍ത്താവ് കിരൺകുമാര്‍ കാട്ടിയ ക്രൂരതയാണ് വിസ്മയയെ ആത്മഹത്യയിലേക്ക് നയിച്ചത്. റേഷന്‍കടയിലെ സെയില്‍സ്മാന്റെ മകന്‍ പഠിച്ച് ഉദ്യോഗം നേടിയിട്ടും പണത്തോടുള്ള ആര്‍ത്തി നഷ്ടമാക്കിയത് മിടുക്കിയായ ഒരു യുവതിയുടെ ജീവനാണ്.
വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍ കുമാര്‍ ആരുമായും അധികം സഹകരണം ഇല്ലാത്ത ആളായിരുന്നെന്ന് നാട്ടുകാര്‍. വളരെ സാധാരണ സാഹചര്യത്തില്‍ നിന്നും വളര്‍ന്ന് വന്ന കിരണ്‍ അമ്മയുടെ നാടായ ശാസ്താംനടയില്‍ താമസമാക്കിയത് വിവാഹത്തിന് ശേഷമായിരുന്നു. അച്ഛന്‍ സമീപ പഞ്ചായത്തിലെ ഒരു സാധാരണ റേഷന്‍കടയിലെ സെയില്‍സ്മാന്‍ ആയിരുന്നു. എഞ്ചിനീയറിംഗ് പഠനശേഷമാണ് കിരണ്‍ കുമാറിന് മോട്ടോര്‍ വാഹന വകുപ്പില്‍ ജോലി ലഭിക്കുന്നത്. കോഴിക്കോടായിരുന്നു നിയമനം. വിവാഹ ശേഷമായിരുന്നു സ്വന്തം പ്രദേശത്തേക്ക് സ്ഥലംമാറ്റം ലഭിക്കുന്നത്. ഇത് ഭാര്യവീട്ടുകാരുടെ സ്വാധീനം ഉപയോഗിച്ചാണ് എന്നാണ് നാട്ടുകാര്‍ പറയുന്നത്. നാടുമായോ നാട്ടിലെ സാധാരണ ജനങ്ങളുമായോ വ്യക്തിപരമായ ബന്ധം സ്ഥാപിക്കാനും അത് നിലനിര്‍ത്താനും കിരണിന് താത്പര്യം ഉണ്ടായിരുന്നില്ല. രാവിലെ ജോലിക്കായി പോയാല്‍ ഉച്ചയോടെ തിരിച്ചെത്തും. വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ച ശേഷം പ്രദേശത്ത് കിരണിന്റെ വാഹന പരിശോധനയും പതിവായിരുന്നു. പണത്തോട് മാത്രമായിരുന്നു കിരണിന് സ്നേഹവും കടപ്പാടുമെന്നാണ് നാട്ടുകര്‍ ചൂണ്ടിക്കാട്ടുന്നത്. വളരെ കഷ്ടതകള്‍ നിറഞ്ഞ ബാല്യത്തില്‍ നിന്നും പണം സമ്ബാദിക്കാനുള്ള ആര്‍ത്തി മൂത്ത കിരണ്‍ കണ്ടതിനെല്ലാം കാശുവാങ്ങി. ഒടുവില്‍ വിവാഹ മാര്‍ക്കറ്റിലും തനിക്ക് കിട്ടാവുന്ന ഏറ്റവും വലിയ വിലയിട്ടു. 120 പവന്‍ സ്വര്‍ണവും ഒന്നര ഏക്കര്‍ സ്ഥലവും ആഢംബര കാറുമായിരുന്നു കിരണ്‍ വിവാഹ കമ്ബോളത്തില്‍ തനിക്കിട്ട വില. വിസ്മയയുടെ മാതാപിതാക്കള്‍ 100 പവനും പത്തുലക്ഷത്തിന്റെ കാറും ഒന്നേകാല്‍ ഏക്കര്‍ ഭൂമിയും നല്‍കാമെന്നേറ്റു. എന്നാല്‍, എണ്‍പത് പവന്‍ മാത്രമേ വിസ്മയക്ക് നല്‍കിയുള്ളൂ എന്നും കാറ് ചെറുതായി പോയി എന്നുമായിരുന്നു കിരണിന്റെ പരാതി. ഇതിനെ തുടര്‍ന്ന് ഒരിക്കല്‍ പിണങ്ങിപ്പോയ വിസ്മയയെ വീണ്ടും അനുനയിപ്പിച്ച് വീട്ടിലെത്തിക്കാനും കിരണിന് സാമര്‍ത്ഥ്യമുണ്ടായിരുന്നു. ഇതോടെയാണ് വിസ്മയ അച്ഛനുമായും സഹോദരനുമായുമുള്ള ഫോണ്‍കോണ്‍ടാക്‌ട് അവസാനിപ്പിക്കുന്നത്. വിസ്മയക്ക് വീട്ടുകാര്‍ നല്‍കിയ സ്വര്‍ണമെല്ലാം സൂക്ഷിച്ചിരുന്നതും കിരണായിരുന്നു.
വിവാഹത്തിന് മുൻപ് കിരണ്‍ മകളെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നെന്ന് വിസ്മയയുടെ അമ്മ പറയുന്നു. ഇക്കാര്യം അടുത്ത സമയത്ത് മാത്രമാണ് മകള്‍ പറഞ്ഞത്. വിസ്മയ കോളേജില്‍ പഠിക്കുന്ന സമയത്ത് കിരണ്‍ കാണാനെത്തിയിരുന്നെന്നും അമ്മ പറയുന്നു. സഹപാഠികള്‍ക്ക് ഫോണില്‍ സന്ദേശം അയയ്ക്കുന്നതിനും സഹപാഠികളായ ആണ്‍കുട്ടികളോട് സംസാരിക്കുന്നത്തിനു
മാണ് കിരണ്‍ മര്‍ദ്ദിച്ചത്. സ്ത്രീധനമായി നല്‍കിയ കാറിന് മൈലേജ് കിട്ടുന്നില്ലെന്ന് പറഞ്ഞായിരുന്നു മറ്റൊരു ദിവസം വഴക്കുണ്ടായത്. ഭാര്യയെ സംരക്ഷിക്കാൻ ശേഷിയുണ്ടായിട്ടും ദ്രോഹിക്കാനാണ് കിരൺകുമാര്‍ തീരുമാനിച്ചത്. സ്ത്രീധനമെന്ന വിപത്ത് വിസ്മയയുടെ എല്ലാ ആഗ്രഹങ്ങളും തകര്‍ത്തു. വിസ്മയകേസില്‍ സ്ത്രീധനപീഡനവും ഗാര്‍ഹികപീഡനവുമായി ബന്ധപ്പെട്ട വകുപ്പുകളാണ് പ്രതിക്കെതിരേ ചുമത്തിയിരുന്നത്. സ്ത്രീധനവുമായി ബന്ധപ്പെട്ട ക്രൂരമായപ്രവൃത്തികള്‍ കാരണം അസ്വാഭാവികമരണം ഉണ്ടായതിന് ഐ.പി.സി. 304 (ബി) വകുപ്പ്, ഗാര്‍ഹികപീഡനത്തിന് 498 എ, ആത്മഹത്യാപ്രേരണയ്ക്ക് ഐ.പി.സി. 306 എന്നീ വകുപ്പുകളും സ്ത്രീധനനിരോധന നിയമത്തിലെ മൂന്ന്, നാല് വകുപ്പുകളും പരിക്കേല്‍പ്പിച്ചതിന് ഐ.പി.സി. 323, ഭീഷണിപ്പെടുത്തിയതിന് ഐ.പി.സി. 506 എന്നീ വകുപ്പുകളുമാണ്ക കിരണിനെതിരേ ചുമത്തിയിരുന്നത്. ഇതില്‍ ഐ.പി.സി. 323, 506 എന്നീ വകുപ്പുകളില്‍ പ്രതിയെ കോടതി വെറുതെവിട്ടു. എന്നാല്‍ മറ്റു വകുപ്പുകള്‍ പ്രകാരം പ്രതി കുറ്റംചെയ്തിട്ടുണ്ടെന്നായിരുന്നു മേയ് 23-ന് കോടതി കണ്ടെത്തിയത്.