ന്യൂഡല്‍ഹി: ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആഹ്വാനം ചെയ്യുന്നത് തുടരുകയാണ്. ഇതിനിടെ യുപിഐ(യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റര്‍ഫെയ്സ്) വഴി പ്രീപെയ്ഡ് പേമെന്റ് ഇന്‍സ്ട്രുമെന്റ്സ് ഉപയോഗിച്ച് നടക്കുന്ന ഇടപാടുകള്‍ക്ക് ഇന്റര്‍ചേഞ്ച് ഫീസ് ഈടാക്കാന്‍ നാഷണല്‍ പേമെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ശുപാര്‍ശ ചെയ്തു.
റിസര്‍വ് ബാങ്കിന്റെ അംഗീകാരം ശുപാര്‍ശയ്ക്ക് ലഭിക്കുന്നപക്ഷം 2000 രൂപയ്ക്ക് മുകളില്‍ ഇടപാട് നടത്തുന്നവര്‍ക്ക് ഏപ്രില്‍ ഒന്ന് മുതല്‍ 1.1% വരെ ഫീസ് ഈടാക്കിയേക്കും. മര്‍ച്ചന്റ് കാറ്റഗറി കോഡ് അടിസ്ഥാനമാക്കി 0.5 % മുതലാണ് ഫീസ് ഈടാക്കുക.
നിലവില്‍ ബാങ്കില്‍നിന്ന് ബാങ്കിലേക്കുള്ള യുപിഐ ഇടപാടുകള്‍ സൗജന്യമാണ്. വാലറ്റുകളും മാഗ്‌നറ്റിക് സ്ട്രിപ് കാര്‍ഡുകളും ഉള്‍പ്പെടെയുള്ള പ്രീപെയ്ഡ് പെമന്റ് ഇന്‍സ്ട്രുമെന്റ്സ് ഉപയോഗിച്ച് 2000 രൂപയ്ക്ക് മേല്‍ പണം സ്വീകരിക്കുന്ന കച്ചവട സ്ഥാപനങ്ങള്‍ക്കാണ് ഈ നിരക്ക് ബാധകമാവുക. വ്യക്തിഗത ഇടപാടുകള്‍ നടത്തുന്ന സാധാരണ യുപിഐ ഇടപാടുകാര്‍ക്ക് ഇത് ബാധിക്കില്ലെന്നും വിവരങ്ങള്‍ വ്യക്തമാക്കുന്നു.