ഡൽഹി : ജനസംഖ്യയിൽ ഇന്ത്യ ചൈനയെ മറികടന്നെന്ന് റിപ്പോർട്ട്. യുണൈറ്റഡ് നേഷന്‍സ് പോപ്പുലേഷന്‍ ഫണ്ടിന്റെ (യുഎന്‍എഫ്പിഎ) ‘സ്റ്റേറ്റ് ഓഫ് വേള്‍ഡ് പോപ്പുലേഷന്‍ റിപ്പോര്‍ട്ട് പ്രകാരം 2023’-ല്‍ നിന്നുള്ള ജനസംഖ്യാപരമായ ഡാറ്റ, ഇന്ത്യയുടെ ജനസംഖ്യ 142.86 കോടിയായി. ഈ സമയം, ചൈനയുടെ ജനസംഖ്യ 142.57 കോടിയായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ചൈനയേക്കാൾ 29 ലക്ഷം ജനം ഇന്ത്യയിൽ കൂടുതലായി.
340 ദശലക്ഷം ജനസംഖ്യയുള്ള യുണൈറ്റഡ് സ്റ്റേറ്റ്‌സ് മൂന്നാം സ്ഥാനത്താണെന്നും വിവരങ്ങള്‍ വ്യക്തമാക്കുന്നു. 2023 ഫെബ്രുവരി വരെ ലഭ്യമായ വിവരങ്ങളാണ് ഡാറ്റയിലുള്ളത്.
ഇന്ത്യയുടെ അവസാന സെന്‍സസ് 2011 ല്‍ നടത്തിയതിനാല്‍, 2021 ലെ അടുത്ത സെന്‍സസ് കോവിഡ് മഹാമാരിമൂലം വൈകിയതായും വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.
8.045 ബില്യണ്‍ വരുന്ന ആഗോള ജനസംഖ്യയുടെ മൂന്നിലൊന്ന് ഇന്ത്യയും ചൈനയും വഹിക്കുമെങ്കിലും, രണ്ട് ഏഷ്യന്‍ ഭീമന്‍മാരുടെയും ജനസംഖ്യാ വളര്‍ച്ച മന്ദഗതിയിലാണ്. കഴിഞ്ഞ വര്‍ഷം, ചൈനയുടെ ജനസംഖ്യ ആറ് പതിറ്റാണ്ടിനിടെ ആദ്യമായി കുറഞ്ഞു.
സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ വാര്‍ഷിക ജനസംഖ്യാ വളര്‍ച്ച 2011 മുതല്‍ ശരാശരി 1.2% ആണ്, മുന്‍ 10 വര്‍ഷങ്ങളിലെ 1.7% ആയിരുന്നു. ‘ജനസംഖ്യാ വളര്‍ച്ചയിലെ ആശങ്കകള്‍ പൊതുജനങ്ങളില്‍ വ്യാപിച്ചിട്ടുണ്ടെന്ന് ഇന്ത്യന്‍ സര്‍വേ കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നുവെന്നും യുഎന്‍എഫ്പിഎ ഇന്ത്യയുടെ പ്രതിനിധി ആന്‍ഡ്രിയ വോജ്‌നാര്‍ പ്രസ്താവനയില്‍ പറഞ്ഞു.