തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിങ് ലൈസന്‍സിന്റെ രൂപം മാറുന്നു. ഇനിമുതല്‍ കാര്‍ഡ് രൂപത്തില്‍ ഡ്രൈവിങ് ലൈസന്‍സ് ലഭ്യമാകും. ഏഴിലധികം സുരക്ഷാ ഫീച്ചറുകളോടു കൂടിയാണ് പിവിസി പെറ്റ് ജി കാര്‍ഡിലുള്ള ലൈസന്‍സുകള്‍ നിലവില്‍ വരുന്നത്.
സീരിയല്‍ നമ്പര്‍, യുവി എംബ്ലംസ്, ഗില്ലോച്ചെ പാറ്റേണ്‍, മൈക്രോ ടെക്സ്റ്റ്, ഹോട്ട് സ്റ്റാമ്പ്ഡ് ഹോളോഗ്രാം, ഒപ്റ്റിക്കല്‍ വേരിയബിള്‍ ഇങ്ക്, കോഡ് എന്നിങ്ങനെ ഏഴ് പ്രധാന സുരക്ഷാ ഫീച്ചറുകളാണ് ഡ്രൈവിംഗ് ലൈസന്‍സിനുള്ളത്.
റോഡ് ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ മാനദണ്ഡ പ്രകാരമാണ് ലൈസന്‍സ് കാര്‍ഡ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. അധികം താമസിയാതെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും സമാന രീതിയിലുള്ള കാര്‍ഡിലേക്ക് മാറുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
പുതിയ രൂപത്തിലുള്ള ലൈസന്‍സ് കാര്‍ഡിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ നിര്‍വഹിക്കും.