ഡൽഹി: പാൻ കാർഡും ആധാറും ബന്ധിപ്പിക്കാനുള്ള സമയപരിധി കേന്ദ്രസർക്കാർ നീട്ടി. മുന്നു മാസം കൂടിയാണ് സമയം നീട്ടി നൽകിയത്. ജൂൺ 30നുള്ളിൽ ആധാർ കാർഡും പാൻ കാർഡും ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ കാർഡ് പ്രവർത്തനരഹിതമായേക്കാം. .
2023 ജൂൺ 30-നകം ആധാറും പാനും ബന്ധിപ്പിച്ചില്ലെങ്കിൽ ജൂലായ് ഒന്നാം തീയതി മുതൽ പാൻ പ്രവർത്തനരഹിതമാകുമെന്നാണ് സി.ബി.ഡി.ടി.യുടെ മുന്നറിയിപ്പ്. ആധാറും പാനും ബന്ധിപ്പിക്കാനുള്ള സമയപരിധി നേരത്തെ പലതവണ നീട്ടി നൽകിയിരുന്നു. പിന്നീട് 2022 ഏപ്രിൽ മുതൽ ജൂൺ വരെ 500 രൂപയും പിന്നാലെ ആയിരം രൂപയും പിഴയും ഏർപ്പെടുത്തി. നിലവിൽ പാനും ആധാറും ബന്ധിപ്പിക്കണമെങ്കിൽ ആയിരം രൂപ പിഴ നൽകണം. നേരത്തെ മാർച്ച് 30 ആയിരുന്നു അവസാനതീയതി.