പെട്രോൾ, ഡീസൽ കാർ വിൽപന 2035 ഓടെ വിലക്കാൻ ഒരുങ്ങി യൂറോപ്യൻ യൂണിയൻ

Staff Reporter
Staff Reporter October 29, 2022
Updated 2022/10/29 at 1:39 PM

ബ്രസൽസ്: 2035 ഓടെ പുതിയ പെട്രോൾ, ഡീസൽ കാറുകളുടെയും വാനുകളുടെയും വിൽപന നിരോധിക്കാൻ യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളും യൂറോപ്യൻ പാർലമെന്റും കരാറിലെത്തി. ആഗോളതാപനത്തിന് കാരണമാകുന്ന വാതകങ്ങളുടെ പുറംതള്ളൽ കുറക്കുകയാണ് ലക്ഷ്യം.

കാലാവസ്ഥ വ്യതിയാനം തടയുന്നതിന് വ്യക്തമായ നിയമനിർമാണത്തിന് യൂറോപ്യൻ യൂണിയൻ പ്രതിജ്ഞാബദ്ധമാണെന്ന വ്യക്തമായ സൂചനയാണ് യു.എൻ കാലാവസ്ഥ വ്യതിയാന ഉച്ചകോടിക്ക് മുന്നോടിയായി നൽകുന്നതെന്ന് യൂറോപ്യൻ പാർലമെന്റ് പരിസ്ഥിതി സമിതി അധ്യക്ഷൻ പാസ്കൽ കാൻഫിൻ പറഞ്ഞു.

2050ഓടെ കാർബൺ പുറംതള്ളൽ പൂർണമായി ഇല്ലാതാക്കുകയാണ് ലക്ഷ്യം. അതിനിടെ 2035 എന്ന കാലപരിധി പോരെന്നും 2028 ഓടെ എങ്കിലും വിലക്കണമെന്നും പരിസ്ഥിതി സംഘടനയായ ഗ്രീൻപീസ് അഭിപ്രായപ്പെട്ടു.

Comments

comments

Share this Article