3000 വർഷം പഴക്കമുള്ള രഥങ്ങളും വീടുകളും ; ചരിത്രത്തിലെ ഏറ്റവും വലിയ കണ്ടെത്തൽ

Staff Reporter
Staff Reporter November 8, 2022
Updated 2022/11/08 at 2:56 PM
LUOYANG, CHINA - SEPTEMBER 01: A worker sprays water to retain moisture of the excavation site of Eastern Zhou Dynasty (770BC-221BC) on September 01, 2011 in Luoyang, China. In the main pit of the excavation, remaining of five chariots and 12 horses are found, suspected to be belonging to a minister at that time. PHOTOGRAPH BY Feature China / Barcroft Media UK Office, London. T +44 845 370 2233 W www.barcroftmedia.com USA Office, New York City. T +1 212 564 8159 W www.barcroftusa.com Indian Office, Delhi. T +91 11 4101 1726 W www.barcroftindia.com Australasian & Pacific Rim Office, Melbourne. E info@barcroftpacific.com T +613 9510 3188 or +613 9510 0688 W www.barcroftpacific.com

ബീജീം​ഗ്:  ചൈനയിൽ 3000 വർഷം പഴക്കമുള്ള രഥങ്ങളും വീടുകളും കണ്ടെത്തി . ചൈനയിലെ ഷാങ് രാജവംശത്തിന്റെ പുരാതന തലസ്ഥാനമായിരുന്ന ഇടത്താണ് ഖനനം നടക്കവേ ചരിത്രത്തിലെ ഏറ്റവും വലിയ കണ്ടെത്തൽ നടന്നത് .

1928 ലാണ് ഈ പുരാതന തലസ്ഥാനം കണ്ടെത്തിയത്. ഷാങ് രാജവംശത്തിന്റെ അവസാന തലസ്ഥാനമായ ഈ നഗരം 12 രാജാക്കന്മാരുടെ അധികാര കേന്ദ്രമായിരുന്നു

ഇവിടെ നിന്ന് ഇപ്പോൾ പുരാതന രഥങ്ങളും, 80-ലധികം വീടുകളുടെ അവശിഷ്ടങ്ങളുമാണ് കണ്ടെത്തിയത്. വീടുകളുടെ അവശിഷ്ടങ്ങൾക്ക് പുറമേ, ഒറാക്കിൾ അസ്ഥികൾ അടങ്ങിയ നിരവധി കുഴികളും സൈറ്റിൽ നിന്ന് കണ്ടെത്തി. ഈ അസ്ഥികളിൽ ലിഖിതങ്ങളുണ്ടായിരുന്നു, ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച്‌ ഏറ്റവും പുരാതനമായ ചൈനീസ് എഴുത്താണ് ഇവയിൽ ഉണ്ടായിരുന്നത് .

ഷി ജിൻ പിംഗ് അടക്കമുള്ളവർ ഖനനപ്രദേശം സന്ദർശിച്ചു. ‘ വളരെക്കാലമായി ഞാൻ ഇവിടെ സന്ദർശിക്കാൻ ആഗ്രഹിക്കുന്നു. ഇത്തവണ ഞാൻ ഇവിടെ വന്നത് കൂടുതൽ പഠനത്തിനും ചൈനീസ് നാഗരികതയെക്കുറിച്ച്‌ ആഴത്തിലുള്ള ധാരണ നേടാനുമാണ്, അതുവഴി നമുക്ക് ഭൂതകാലത്തെ വർത്തമാനകാലത്തേക്ക് എത്തിക്കാനും കഴിയും,” ഷി ജിൻ പിംഗ് പറഞ്ഞു. അവശിഷ്ടങ്ങൾ കണ്ടെത്തിയ സ്ഥലം യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നതാണ് .

Comments

comments

TAGGED:
Share this Article