ഇരുചക്ര വാഹനങ്ങളില്‍ കുട്ടികളുമായി സഞ്ചരിക്കുമ്പോള്‍ എഐ ക്യാമറ പിഴയിടാക്കുമെന്ന ആശങ്ക ജനങ്ങളില്‍ ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് 12 വയസില്‍ താഴെയുള്ള കുട്ടിയാണ് യാത്ര ചെയ്യുന്നതെങ്കില്‍ തല്‍കാലം പിഴ ഇടാക്കേണ്ടതില്ലെന്ന് ഗതാഗത വകുപ്പ് തീരുമാനമെടുത്തിരുന്നു.
അതേസമയം സംസ്ഥാനത്തെ നിരത്തുകളില്‍ ഗതാഗത വകുപ്പ് സ്ഥാപിച്ച എഐ ക്യാമറകള്‍ക്ക് കുട്ടികളുടെ പ്രായം കണ്ടെത്താന്‍ കഴിയുമെന്ന് മന്ത്രി ആന്റണി രാജു. ഇരുചക്ര വാഹനങ്ങളിലെ മൂന്നാം യാത്രക്കാരന് 12 വയസില്‍ താഴെയാണെങ്കില്‍ പിഴ ഈടാക്കില്ലെന്ന് എംവിഡി തീരുമാനിച്ചിരുന്നു.
’12 വയസ്സിന് താഴെയുള്ള കുട്ടികളെ ഡിക്ടക്റ്റ് ചെയ്യാൻ എ ഐ ക്യാമറയ്ക്ക് കഴിയും. അതിനുള്ള സംവിധാനം തയ്യാറാക്കിയിട്ടുണ്ട്’ എന്നാണ് മന്ത്രി പറഞ്ഞത്. ടു വീലറില്‍ രണ്ടിലേറെപ്പേരുടെ യാത്രയ്ക്ക് 1000 രൂപയാണ് പിഴ.