പരിസ്ഥിതി ദിനത്തിനോടനുബന്ധിച്ചു കേരള യൂത്ത് ഫ്രണ്ട്‌ (ബി) വൃക്ഷ തൈകൾ നട്ടു

Staff Reporter
Staff Reporter June 5, 2022
Updated 2022/06/05 at 9:57 PM

ലോക പരിസ്ഥിതി ദിനത്തിനോടനുബന്ധിച്ചു കേരള യൂത്ത് ഫ്രണ്ട്‌ (ബി) തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ  നേതൃത്വത്തിൽ പൂജപ്പുര മഹിളാ മന്ദിരം ചിന്നമ്മ സ്മാരക ഗേൾസ് ഹൈസ്‌കൂളിൽ വൃക്ഷ തൈകൾ നട്ടു. യൂത്ത് ഫ്രണ്ട്‌ (ബി ) ജില്ലാ പ്രസിഡണ്ട് ബി.നിബുദാസിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ പ്രശക്ത  സംവിധായകൻ പി. പത്മരാജന്റെ ഭാര്യ രാധാലക്ഷ്‌മി പത്മരാജൻ മാവിൻ തൈ നട്ടു ഉദ്ഘാടനം ചെയ്തു.

കേരള കോൺഗ്രസ് (ബി) ജില്ലാ പ്രസിഡണ്ട് പൂജപ്പുര രാധാകൃഷ്ണൻ, വൈസ് പ്രസിഡണ്ട് പത്മകുമാർ, ജനറൽ സെക്രട്ടറിമാരായ പാച്ചല്ലൂർ ജയചന്ദ്രൻ, ഷിലു ഗോപിനാഥ്, ട്രഷറർ ബിജു ധനൻ, കേരള വനിതാ കോൺഗ്രസ്  (ബി) ജില്ലാ ജനറൽ സെക്രട്ടറി സുജാ ലക്ഷ്‌മി, യൂത്ത് ഫ്രണ്ട് (ബി) ജില്ലാ സെക്രട്ടറി അഡ്വ:അനന്ദു, മനീഷ് മോഹൻ, സജു വട്ടിയൂർകാവ്, ദീപാ സജു, ആഷിത് മുരളി, വിഷ്ണു ശ്രീവരാഹം, ഗണേഷ് ശ്രീവരാഹം, ആരോൺ, ഗാഥ എസ് ബിജു, അദിതി, രാധാ സുരേഷ്, മിനി, അഷറഫ്, താജുദീൻ തുടങ്ങിയ നിരവധി നേതാക്കൾ പങ്കെടുത്തു.

Comments

comments

Share this Article