ന്യൂഡല്‍ഹി: രാജ്യദ്രോഹനിയമം താല്‍ക്കാലികമായി മരവിപ്പിച്ച് സുപ്രിം കോടതി. പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന് കോടതി നിര്‍ദ്ദേശിച്ചു. കേന്ദ്രവും സംസ്ഥാനങ്ങളും പുതിയ കേസെടുക്കരുതെന്നാണ് നിര്‍ദ്ദേശം. പുനഃപരിശോധന വരെ വകുപ്പ് പ്രയോഗിക്കരുതെന്ന് കോടതി നിര്‍ദ്ദേശിച്ചു.നിയമം പുനപരിശോധിക്കുമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം.
രാജ്യദ്രോഹം (ഐപി.സി. 124 എ) ചുമത്തിയ ഇരുപതോളം കേസുകളാണ് കേരളത്തിലുള്ളത്. ഏറെയും മാവോയിസ്റ്റുകള്‍ക്കും വന്‍ കള്ളനോട്ടടിക്കാര്‍ക്കുമെതിരെയാണ്, കൂടുതലും കോഴിക്കോട് മലപ്പുറം കണ്ണൂറും കൊച്ചി എന്നിവിടങ്ങളില്‍ നിരവധി കേസുകളില്‍ പൊലിസ് ചുമത്തുന്ന രാജ്യദ്രോഹക്കുറ്രം ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്. ദേശീയതലത്തില്‍ 96ശതമാനം കേസുകളിലും പ്രതികള്‍ ശിക്ഷിക്കപ്പെടുന്നില്ല