ആശ്വാസ വാർത്ത: രാജ്യത്ത്‌ കൊവിഡിന്റെ നാലാം തരംഗമില്ലെന്ന്‌ ഐസിഎംആർ

Staff Reporter
Staff Reporter May 2, 2022
Updated 2022/05/02 at 12:33 PM

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകളിൽ വർധനവുണ്ടായിട്ടുണ്ടെങ്കിലും നാലാം തരംഗം ഉണ്ടായിട്ടില്ലെന്ന് ഐ.സി.എം.ആർ. കേസുകളിൽ വർധന ചില പ്രദേശങ്ങളിൽ മാത്രമാണ്.രാജ്യവ്യാപകമായി കേസുകൾ കൂടുന്നില്ലെന്നും ഐ.സി.എം.ആർ വ്യക്തമാക്കി.

ഇന്ത്യയുടെ പല ഭാഗങ്ങളിലും കൊവിഡ് കേസുകളുടെ വർധനവ് കാണുന്നുണ്ടെങ്കിലും. ലഭിക്കുന്ന കണക്കുകൾ വച്ച്‌ കൊവിഡ് നാലാം തരംഗത്തിന്റെ ആരംഭത്തെ സൂചിപ്പിക്കുന്നില്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്‌ പറയുന്നത്.

പല പ്രദേശങ്ങളിലും കൊവിഡ് പോസിറ്റിവിറ്റി നിരക്കിൽ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന് ഡൽഹിയിൽ ശനിയാഴ്ച 5.10% പോസിറ്റിവിറ്റി നിരക്ക് റിപ്പോർട്ട് ചെയ്തു. പരിശോധന കുറച്ചതാണ് ഇതിന് കാരണമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ദേശീയ തലസ്ഥാനത്തെ പോസിറ്റീവിറ്റി നിരക്ക് കഴിഞ്ഞ മാസം അവസാനത്തോടെ 7% ആയി ഉയർന്നിരുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ രോഗത്തിന്റെ തോത് ഉയരുകയും. കോവിഡ് വൈറസ് ഭഗഭേദങ്ങളുടെ പുതിയ ആവിർഭാവത്തിനിടയിലാണ് ഐസിഎംആറിന്റെ പ്രസ്താവന.

രാജ്യത്തുടനീളമുള്ള ആശുപത്രി പ്രവേശനത്തിൽ വർധനയില്ലെന്നും തരംഗം ഇല്ലെന്ന് വ്യക്തമാക്കാൻ ഐസിഎംആർ ചൂണ്ടിക്കാട്ടുന്നു. ഇപ്പോൾ നാലാമത്തെ തരംഗമില്ലെന്ന് സൂചിപ്പിക്കുന്ന പുതിയ വേരിയന്റുകളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. കുറഞ്ഞ ടെസ്റ്റിംഗ് കാരണം ചിലപ്പോൾ നിരക്ക് ഉയരുമെന്നാണ് ഐസിഎംആർ പറയുന്നത്.

ജില്ലാ തലങ്ങളിൽ കോവിഡ്‌ കണക്കുകളിൽ ചില കുതിപ്പ്‌ കാണുന്നുണ്ട്‌. പക്ഷെ ഇതിനെ നിലവിലെ അവസ്ഥയിൽ നിന്നുള്ള ഒരു വ്യതിയാനമായേ കണക്കാക്കാനാവൂ. രാജ്യത്തിന്റെ ചില പ്രദേശങ്ങളിൽ മാത്രമായി ഈ വ്യതിയാനം ഒതുങ്ങി നിൽക്കും. കോവിഡ്‌ കൂടുന്നതനുസരിച്ച്‌ ഹോസ്പിറ്റൽ പ്രവേശനം കൂടുന്നില്ല എന്നതും മറ്റൊരു കാരണമായി പറയുന്നു. രാജ്യത്ത്‌ ഇതുവരെയും പുതിയ വകഭേദം കണ്ടെത്തിയിട്ടില്ലെന്നും ഐസിഎംആർ ചൂണ്ടിക്കാട്ടി.

അതേസമയം കോവിഡ്‌ വ്യാപനം അവസാനിച്ചിട്ടില്ലെന്നും ജാഗ്രത കൈവിടാറായിട്ടില്ലെന്നും അടുത്തിടെ ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു.

YOU MAY ALSO LIKE THIS VIDEO

Comments

comments

Share this Article