കേരള കോൺഗ്രസ് സ്ഥാപക നേതാവായ ആർ. ബാലകൃഷ്ണപിള്ള യുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് കേരള കോൺഗ്രസ് (ബി) തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം നഗരപരിധിയിലുള്ള തെരുവിൽ അന്തിയുറങ്ങുന്നവർക്കായി ഉച്ചഭക്ഷണം വിതരണം ചെയ്തു.

തമ്പാനൂർ പൊന്നറ ശ്രീധർ പാർക്കിന് മുന്നിൽ വച്ച് നടന്ന ഉച്ചഭക്ഷണ വിതരണ ചടങ്ങ് കേരള കോൺഗ്രസ് (ബി) തിരുവനന്തപുരം ജില്ലാ പ്രസിഡണ്ടും സിനിമാ താരവുമായ പൂജപ്പുര രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രസ്തുത ചടങ്ങിൽ ജില്ലാ വൈസ് പ്രസിഡണ്ട് പത്മകുമാർ, ട്രഷറർ ബിജു ധനൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ ഷിലു ഗോപിനാഥ് , പാച്ചല്ലൂർ ജയചന്ദ്രൻ , പാറശാല സന്തോഷ്, ജില്ലാ സെക്രട്ടറിമാരായ ശശികുമാർ, ജയചന്ദ്രകുമാർ, അശോകൻ, കേരള യൂത്ത് ഫ്രണ്ട് (ബി) പ്രസിഡണ്ട് ബി.നിബുദാസ്, രവി കല്ലുമല, ജഗദീഷ് പ്രസാദ്, രാധാസുരേഷ് തുടങ്ങി നൂറിൽപരം സംസ്ഥാന ജില്ലാ നിയോജക മണ്ഡലം നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.
തമ്പാനൂരിലെ ഭക്ഷണ വിതരണത്തിന് ശേഷം നഗരത്തിലെ മറ്റു സ്ഥലങ്ങളിലും പൊതിച്ചോറും കുടിവെള്ള ബോട്ടിലും കേരള കോൺഗ്രസ് (ബി) തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിതരണം ചെയ്തു.