അറിഞ്ഞോ! കാത്തിരുന്ന ആ സൂപ്പർ ഓപ്ഷനുമായി വാട്സ്‌ ആപ്പ്‌, ഇനി ഫോർവേഡ്‌ ചെയ്യൽ എന്ത്‌ ഈസി

Staff Reporter
Staff Reporter October 29, 2022
Updated 2022/10/29 at 8:12 AM

മീഡിയ ഫയലുകൾ  എളുപ്പത്തിൽ  അയക്കാനുള്ള സൗകര്യം ഒരുക്കുന്നവയിൽ മുൻപന്തിയിലാണ് വാട്സ്ആപ്പ് . എന്നാൽ,  വാട്സ്ആപ്പ് സ്ഥിരമായി   ഉപയോഗിക്കുന്നവർ നേരിടുന്ന പ്രധാന പ്രശ്നത്തിന് ഇപ്പോഴിതാ പരിഹാരമാകാൻ പോവുകയാണ്.

ചിത്രമോ വിഡിയോയോ  വാട്സ്ആപ്പിൽ  അയക്കുമ്പോൾ അതി​നൊപ്പം അടിക്കുറി​പ്പ് ചേർക്കാനുള്ള ഓപ്ഷനുണ്ട്. എന്നാൽ, അത് മറ്റൊരാൾക്ക് ഫോർവേഡ് ചെയ്യുമ്പോൾ അടിക്കുറിപ്പ് മാഞ്ഞുപോവുകയും ചിത്രം മാത്രം സെന്റാവുകയും ചെയ്യും. ചിത്രം വീണ്ടും തെരഞ്ഞെടുത്ത് കാപ്ഷൻ ചേർക്കേണ്ടിവരുന്ന അധിക ജോലി നിങ്ങളിൽ പലരെയും ബുദ്ധിമുട്ടിച്ചിട്ടുണ്ടാവും. ഈ പരിമിതിക്കാണ് വാട്സ്ആപ് പരിഹാരം കൊണ്ടുവരുന്നത്.

പ്രമുഖ വാട്സ്ആപ് ട്രാക്കറായ വാബീറ്റഇൻഫോ (WABetaInfo ) പുറത്തുവിട്ട വിവരം അനുസരിച്ച് വാട്‌സ്ആപ്പിന്റെ പുതിയ ബീറ്റാ പതിപ്പുകളിൽ മീഡിയാ ഫയലുകൾ അതിനൊപ്പമുള്ള അടിക്കുറിപ്പോടുകൂടി തന്നെ മറ്റുള്ളവരുമായി പങ്കുവെക്കാൻ സാധിക്കുന്ന സൗകര്യവും ഉൾപ്പെടുത്തിയിട്ടുണ്ട്. ക്യാപ്ഷനോടുകൂടിയ ചിത്രം ഫോർവാഡ് ചെയ്യുമ്പോൾ കാപ്ഷൻ എഡിറ്റ് ചെയ്യാനുള്ള സൗകര്യവുമുണ്ടായിരിക്കും. ഫീച്ചർ പരീക്ഷണ ഘട്ടത്തിലാണ്. തെരഞ്ഞെടുത്ത ബീറ്റ ടെസ്റ്റർമാർക്ക് മാത്രമാണ് ഇത് ലഭ്യമാക്കിയിരിക്കുന്നത്.

YOU MAY ALSO LIKE THIS VIDEO, ഒരേ സമയം കൗതുകവും ഭക്തിയും നിറയ്ക്കുന്ന മോഹൻലാലിന്റെ പാദമുദ്രയിലുള്ള ഓച്ചിറ കാള

Comments

comments

TAGGED: ,
Share this Article