1197 മേടം 14, 2022 ഏപ്രിൽ 27 ന്, വൈകിട്ട് 6 മണി 12 മിനിട്ടിന് ശുക്രന്‍ കുംഭം രാശിയില്‍ നിന്നും ഉച്ചരാശിയായ മീനം രാശിയിലേക്ക് സംക്രമിച്ചു കഴിഞ്ഞു. ഇടവം 9, മേയ് 23 വരെ, ഏതാണ്ട് ഇരുപത്തിയേഴ് ദിവസം ശുക്രന്‍ മീനം രാശിയില്‍ തുടരും. ഒരോ കൂറുകാർക്കും ശുക്രന്‍ ഉച്ചരാശിയിൽ നിൽക്കുന്ന 27 ദിവസത്തെ ഫലങ്ങൾ എങ്ങനെ എന്നറിയാം.
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ശുഭ കാര്യങ്ങള്‍ക്ക് ധാരാളം പണം ചെലവഴിക്കും. വാഹനം, ആഭരണം, സന്താനങ്ങളുടെ പഠനം, വിവാഹം, ഗൃഹനിർമ്മാണം, അറ്റകുറ്റപ്പണികൾ എന്നിവയാണ് ഇതിൽ പ്രധാനം. നല്ല ഉറക്കം കിട്ടും. ദാമ്പത്യസുഖം വർദ്ധിക്കും. പുതിയ പങ്കാളിത്തം ഗുണകരമായി മാറും. ഗൃഹത്തിൽ ഐശ്വര്യം, സന്തോഷം. വിദേശ ഗുണം.
ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
തൊഴിലിൽ മികച്ച ഫലങ്ങൾ ലഭിക്കും. ആത്മവിശ്വാസം തിരിച്ചു പിടിക്കാൻ കഴിയും. പുതിയ ചിലയാളുകളെ പരിചയപ്പെടും. ലക്ഷ്യം വെച്ച് പ്രവർത്തനങ്ങൾ നടത്തും. പങ്കാളിയോടുള്ള പ്രണയം ഉച്ചത്തിലാകും. വാഹനം, വിനോദ സഞ്ചാരം മേഖലകളിൽ വിജയം വരിക്കും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
കർമ്മ രംഗത്ത് നേട്ടങ്ങൾ വന്നെത്തും. പൊതു രംഗത്ത് അംഗീകാരം, നിക്ഷേങ്ങളിൽ നിന്നും ആദായം. അടഞ്ഞു പോയ അവസരങ്ങള്‍ തുറന്നു കിട്ടും. ഭാഗ്യാനുഭവങ്ങൾ ബോദ്ധ്യപ്പെടുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാകും.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
പുതിയ കാര്യങ്ങൾ പഠിക്കാൻ ശ്രമിക്കും. ശമ്പളം കൂടും. ഭാഗ്യം വര്‍ദ്ധിക്കും. കുടുംബ സ്വത്തിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കും. ദീർഘകാലമായി ആഗ്രഹിക്കുന്ന ക്ഷേത്ര ദര്‍ശനത്തിന് ഭാഗ്യമുണ്ടാകും. ഭൂമി വാങ്ങാൻ സാധ്യത.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കർമ്മരംഗത്ത് അനിശ്ചിതത്വം. ശമ്പള വർദ്ധനവ് ലഭിക്കാൻ കാലതാമസം. ബിസിനസ് പങ്കാളിയുമായി നല്ല ബന്ധം സ്ഥാപിക്കണം. കുടുംബ സ്വത്ത് ലഭിക്കും. ചികിത്സ ഫലപ്രദമാവും. സഹോദരങ്ങളില്‍ നിന്നും പിന്തുണയും സഹായവുമുണ്ടാകും. കരാറിൽ ഒപ്പിടും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
ചുറ്റുമുള്ളവരെ ആകർഷിക്കും. പുതിയ ബിസിനസ് പങ്കാളിയെ ലഭിക്കും. ഭാഗിക നേട്ടങ്ങള്‍ വന്നെത്തും. പുതിയ അവസരങ്ങള്‍ തുറന്നു കിട്ടും. ഭാഗ്യത്തിന്റെയും ഈശ്വര കടാക്ഷത്തിന്റെയും ആനുകൂല്യം ഉണ്ടാകും. അവിവാഹിതരുടെ വിവാഹം ഉറപ്പിക്കാൻ കഴിയും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ബിസിനസിൽ സൂക്ഷ്മത വേണം. അനാവശ്യമായ, കാര്യമായ ഫലം കിട്ടാത്ത വ്യവഹാരങ്ങൾക്ക് ഒരുങ്ങരുത്. ദാമ്പത്യ ജീവിതം കൂടുതൽ പരസ്പര ധാരണയുള്ളത് ആകും. അവകാശങ്ങൾ കൈവിട്ടുകളയരുത്. ചോദിച്ചു വാങ്ങുന്നതിൽ വിട്ടുവീഴ്ച വേണ്ട. ഉദ്യോഗകയറ്റം ലഭിക്കും.
വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
സങ്കീർണ്ണമായ പ്രശ്നങ്ങൾക്ക് നവീനമായ പരിഹാരം കണ്ടുപിടിച്ച് എല്ലാവരുടെയും അനുമോദനം നേടും. വഴിവിട്ടുള്ള ചിന്ത പ്രയോജനം ചെയ്യും. സന്താനഭാഗ്യം കാണുന്നു. വിദേശയാത്ര, വിദ്യാഭ്യാസം എന്നിവയ്ക്ക് സാധ്യത. ദാമ്പത്യം കൂടുതല്‍ ഉഷ്മളമായിത്തീരും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
വീട്, ഭൂമി, വാഹനം വാങ്ങാനുള്ള ആലോചനകള്‍ ലക്ഷ്യത്തിലെത്തും. അല്ലെങ്കിൽ വീട് നവീകരിക്കാൻ തീരുമാനിക്കും. ജോലിയിൽ പുരോഗതി ലഭിക്കും. ജീവിതത്തിലെ മധുരങ്ങൾ ആസ്വദിക്കും. ഇഷ്ടമുള്ള ആളുകളുമൊത്ത് സമയം ചെലവഴിക്കാൻ കഴിയും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
വിവാഹതടസ്സം നീങ്ങും. വിവാഹിതര്‍ക്ക് ദാമ്പത്യം കൂടുതല്‍ സ്‌നേഹോഷ്മളമായിത്തീരും. സൗഭാഗ്യങ്ങള്‍ വർദ്ധിക്കും. പിണങ്ങി അകന്നവർ അനുനയവുമായി വരും. പുതിയ ജോലി ലഭിക്കാൻ സാധ്യത കൂടുതലാണ്. സഹപ്രവർത്തകരുമായി മികച്ച ബന്ധം സ്ഥാപിക്കും. ജീവിത പങ്കാളി ജോലിയിൽ നേട്ടം കൈവരിക്കും
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
സാമ്പത്തികമായി വൻ നേട്ടമുണ്ടാകും. സൗഭാഗ്യം കുടും. തൊഴിൽ രംഗത്ത് സന്തോഷകരമായ അനുഭവങ്ങൾ ലഭിക്കും. സമ്പാദ്യം ദീർഘകാല പദ്ധതിയിൽ നിക്ഷേപം നടത്തും. ഗൃഹത്തിൽ കൂടിച്ചേരൽ, സന്താനലബ്ധി എന്നിവയ്ക്ക് സാധ്യതയുണ്ട്.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ആഢംബര ജീവിതം നയിക്കും. കലാപരമായ പ്രശസ്തി, നേട്ടങ്ങൾ ഇവ അനുഭവത്തില്‍ വരും. പ്രണയസാഫല്യം ലഭിക്കും. ആത്മവിശ്വാസം കുറയും. അശുഭചിന്തകൾ വഴി തെറ്റിക്കാതെ നോക്കണം. കർമ്മരംഗത്ത് മികച്ച വിജയം കൈവരിക്കും. മധുര സംഭാഷണം ഗുണം ചെയ്യും.
ജോതിഷരത്നം വേണു മഹാദേവ്, Phone: +91 9847475559
YOU MAY ALSO LIKE THIS VIDEO