കേരളത്തിൽ ഇപ്പോൾ ചൂട് വല്ലാതെ കൂടിയിരിക്കുന്ന സാഹചര്യമാണ്. ഈ സമയം ഒരു മഴ പെയ്തെങ്കിൽ എന്ന് ആഗ്രഹിച്ചു പോകാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ചൂടിനെ ശമിപ്പിക്കാൻ മഴ തന്നെ ശരണം. പക്ഷെ ഈയിടെ ചൈനയിൽ പെയ്ത പോലെ ഒരു മഴ പെയ്യാതിരുന്നാൽ മതി. നോട്ടുമഴയും മത്സ്യമഴയും ആലിപ്പഴ മഴയുമൊക്കെ നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ ചൈനയിൽ തികച്ചും വ്യത്യസ്തമായ ഒരു മഴയാണ് പെയ്തിറങ്ങിയത്. മഴപോലെ ലക്ഷക്കണക്കിന് പുഴുക്കളാണ് ഇവിടെ പെയ്തിറങ്ങുന്നത്.
ചൈനയിലെ ബെയ്ജിങ്ങിലാണ് സംഭവം നടന്നത്. റോഡിലും വാഹനങ്ങളുടെ പുറത്തും കെട്ടിടങ്ങളിലുമൊക്കെ പുഴുക്കൾ പെയ്തിറങ്ങുകയായിരുന്നു. പുഴുക്കളുടെ ശല്യം കാരണം ആളുകളോടെ കുട പിടിച്ച് നടക്കണമെന്നു വരെ അധികൃതർ മുന്നറിയിപ്പ് നൽകി.
എന്നാല്‍ വിചിത്രമായ ഈ പ്രതിഭാസത്തിനു കാരണമെന്താണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. സമീപത്തെ പോപ്ലർ മരത്തിൽ നിന്ന് കാറ്റുവീശിയപ്പോൾ പുഴുക്കള്‍ പറന്നെത്തിയതാകാം എന്ന നിഗമനമുണ്ട്. അതല്ല മേഖലയിൽ വീശിയടിച്ച് കാറ്റിനൊപ്പം ദൂരെയെവിടെ നിന്നെങ്കിലും പുഴുക്കൾ എത്തിയതാകാമെന്നാണ് മറ്റൊരു നിഗമനവുമുണ്ട്. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം നടക്കുകയാണ്.
സമാനമായ സംഭവം നമ്മുടെ കേരളത്തിലും ഉണ്ടായിട്ടുണ്ടെന്ന് അനുഭവസ്ഥർ പറയുന്നു. കോതമംഗലത്ത് തേക്കിൻ തോട്ടത്തിൽ പുഴുക്കൾ എത്തിയത് പരിസരവാസികളെയെല്ലാം അക്ഷരാർത്ഥത്തിൽ വലച്ചു കളഞ്ഞു. ഏതാണ്ട് 2 ദിവസം മുഴുവൻ വീടുകളിലും മുറ്റത്തുമെല്ലാം പുഴുക്കൾ ആയിരുന്നു. തേക്കിന്റെ ഇല തിന്നു തീർത്ത അവയെ 2 ദിവസങ്ങൾക്ക് ശേഷം കാണാൻ കഴിഞ്ഞില്ലെന്നാണ് പ്രദേശ വാസികൾ പറഞ്ഞത്.
Se confirma el suceso con fecha modificada. Caen lombrices en #China. (28.02.2023). #Rain #Worms #zabedrosky #Phenomenon pic.twitter.com/TBr3aQfAtA
— ⚠️Alerta Climática👽ᵘᶠᵒ (@deZabedrosky) March 2, 2023