തുണിയില്ലാതെ അഭിനയിച്ചിട്ടില്ലേയെന്ന സലീം കുമാറിന്റെ ചോദ്യത്തിന് നടി എലീനയുടെ മറുപടി

Staff Reporter
Staff Reporter June 11, 2023
Updated 2023/06/11 at 3:37 PM

നടി എലീന പടിക്കലിനെ ട്രോളുന്ന സലീം കുമാറാണിപ്പോൾ സൈബർ ലോകത്ത് ചർച്ചയാകുന്നത്. ഒരു നടിയുടെ മുഖത്ത് നോക്കി നീ തുണി ഇല്ലാതെ അഭിനയിച്ചവൾ അല്ലേ എന്ന് ചോദിക്കാൻ ആർക്ക് പറ്റും. അതാണിപ്പോൾ സലീം കുമാർ ചെയ്തിരിക്കുന്നത്. തന്റെ വീട്ടിലേക്ക് എത്തിയ നടി എലീനയുമായി സലീം കുമാർ നടത്തുന്ന സംഭാഷണത്തിലെ രസകരമായ ഒരു ഭാ​ഗമാണ് ഇപ്പോൾ സൈബർ ലോകത്ത് വ്യാപകമായി പ്രചരിക്കുന്നത്. നടി തുണി ഇല്ലാതെ അഭിനയിച്ചെന്നാണ് സലീം കുമാർ പറയുന്നത്. അത് എങ്ങനെയെന്നും എന്നെന്നും നടിയും വ്യക്തമാക്കുന്നുണ്ട്. 

 ”ഞങ്ങളുടെ ഷോ ഒരു വ്യത്യസ്തമായ രീതിയിലൂടെ ആണ് സഞ്ചരിക്കുന്നത്. ആദ്യം നിങ്ങളുടെ വീട് കാണിക്കും, പിന്നെ മുറി കാണിക്കും, പിന്നെ മുറിയിലെ അലമാര, അത് കഴിഞ്ഞ് ലോക്കർ കാണിക്കുന്നു. ഇങ്ങനെയാണ് മനസിലായില്ലേ? ആരും ഇതുവരെ സഞ്ചരിക്കാത്ത വഴികളിലൂടെയാണ് ഞാൻ സഞ്ചരിക്കുന്നത്” – വീഡിയോയുടെ ഒരു ഭാ​ഗത്ത് നടി സലീം കുമാറിനോട് പറയുന്നു. 

നീ അതൊക്കെ ചെയ്യും എന്ന് എനിക്ക് അറിയാം, നീ തുണി ഇല്ലാതെ അഭിനയിച്ചവൾ അല്ലെ. സത്യം പറ, ഈ ഓഡിയൻസിനോട് നീ പറ നീ തുണി ഇല്ലാതെ അഭിനയിച്ചവൾ അല്ലെ” എന്നാണ് സലിം കുമാർ എലീനയോട് തിരിച്ച് ചോദിക്കുന്നത്. എന്നാൽ തനിക്ക് ആറ് മാസമുള്ളപ്പോൾ ഒരു വെള്ള കമ്പനിയുടെ പരസ്യത്തിൽ അഭിനയിച്ച കാര്യമാണ് ഇതെന്ന് പറയുകയാണ് എലീന.

Comments

comments

Share this Article