ഡിലീറ്റ് ചെയ്യണ്ട, അയച്ച മെസേജിനെ ഇനി എഡിറ്റ് ചെയ്യാം, വമ്പൻ മാറ്റവുമായി വാട്ട്സ് ആപ്പ്

Staff Reporter
Staff Reporter February 28, 2023
Updated 2023/02/28 at 4:17 PM

ലോകത്തിലെ തന്നെ ഏറ്റവും പ്രചാരമേറിയ ആപ്പാണ് വാട്സാപ്പ്. പുതിയ പുതിയ ഫീച്ചറുകള്‍ ഉപയോഗിച്ച് ഉപഭോക്താക്കളെ നിലനിര്‍ത്താനും വാട്സാപ്പ് ശ്രമിക്കാറുണ്ട്. പലതരം ഫീച്ചറുകള്‍ ഉണ്ടെങ്കിലും തെറ്റായ മെസേജ് അയച്ചാല്‍ തിരുത്താനുള്ള സംവിധാനം വാട്സാപ്പില്‍ ലഭ്യമല്ലായിരുന്നു. എന്നാല്‍ ആളുകള്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഈ ഫീച്ചറിന്‍റെ പണിപ്പുരയിലാണ് വാട്സാപ്പ് അധിക്യതര്‍. ആപ്പിളിന്റെ ഐമെസേജ് ആപ്പിൽ എഡിറ്റ് ബട്ടൺ പ്രവർത്തിക്കുന്നതിന് സമാനമായാണ് വാട്സാപ്പിലും എഡിറ്റ് ഫീച്ചര്‍ പ്രവര്‍ത്തിക്കുക.

അയക്കുന്ന മെസേജ് തെറ്റായാല്‍ അത് ഡിലീറ്റ് ചെയ്ത് പുതിയ സന്ദേശം അയക്കുന്നതാണ് നിലവിലെ രീതി. എന്നാല്‍ പുതിയ അപ്ഡേഷന്‍ വരുന്നതോടെ എന്തെങ്കിലും സ്പെല്ലിംഗ് അല്ലെങ്കിൽ വ്യാകരണ പിശകുകൾ വന്നാല്‍ അത് പരിഹരിക്കാന്‍ ഈ സംവിധാനം ഉപയോഗപ്രദമാകും.. പുതിയ വിവരങ്ങൾ ചേർക്കാനും നീക്കം ചെയ്യാനും എഡിറ്റ് ഫീച്ചറില്‍ സാധിക്കും. മെസേജുകൾ അയച്ച് 15 മിനിറ്റിനകം തന്നെ എഡിറ്റ് ചെയ്യാൻ സാധിക്കും. 15 മിനിറ്റ് കഴിഞ്ഞാല്‍ ഇങ്ങനെ എഡിറ്റ് ചെയ്യാന്‍ സാധിക്കില്ല. പുതിയ സംവിധാനം എന്നുമുതല്‍ നിലവില്‍ വരുമെന്നതിനെ കുറിച്ചും ക്യത്യമായ വിവരം പുറത്തുവന്നിട്ടില്ല. എന്നാൽ അടുത്തിടെ ഐഒഎസ് 23.4.0.72-നുള്ള വാട്സാപ്പ് ബീറ്റയിൽ ഇത് കണ്ടെത്തിയിരുന്നു, ഇത് ടെസ്റ്റ്ഫ്ലൈറ്റ് പ്രോഗ്രാമിൽ എൻറോൾ ചെയ്തവർക്കായി പുറത്തിറക്കി.

Comments

comments

Share this Article