പ്രായപൂര്‍ത്തിയാകാത്ത മകളെ സിനിമാ നടിയാക്കാൻ വേണ്ടി ഒരു അമ്മ നടത്തിയ ക്രൂരതയുടെ വിവരങ്ങളാണ് പുറത്തുവരുന്നത്.മകളെ നടിയാക്കാൻ വളർച്ചാ ഹോർമോൺ ഗുളികകൾ നിർബന്ധപൂർവം കഴിപ്പിച്ച് അമ്മ.16 വയസുകാരിയായ പെണ്‍കൂട്ടി തന്നെയാണ് ബാലാവകാശ കമ്മീഷനെ അമ്മയ്ക്കെതിരെ പരാതി നല്‍കിയത്. ആന്ധ്രാ പ്രദേശിലാണ് സംഭവം.
കഴിഞ്ഞ നാല് വർഷമായി അമ്മ തന്നെ നിർബന്ധിച്ച് ഹോർമോൺ ഗുളികകൾ നൽകുകയാണെന്ന് കുട്ടി പറഞ്ഞു. ചൊവ്വാഴ്ച കുട്ടി ഈ വിവരം ചൈൽഡ് ലൈൻ നമ്പരിൽ വിളിച്ചറിയിച്ചു. ഹോർമോൺ ഗുളികകളുടെ പാർശ്വഫലങ്ങൾ കൊണ്ടുണ്ടാവുന്ന വേദന സഹിക്കാനാകാതെ പെൺകുട്ടി ചൈൽഡ് ഹെൽപ് ലൈനിൽ വിളിച്ച് പരാതിപ്പെടുകയായിരുന്നു. ശാരീരിക വളർച്ചയ്ക്ക് എന്ന് പറഞ്ഞാണ് അമ്മ, തന്നെ ബലമായി ഗുളികകൾ കഴിപ്പിക്കുകയാണെന്നും സിനിമാക്കാരെന്ന അവകാശപ്പെടുന്ന ചിലർ വീട്ടിൽ വരുമായിരുന്നു. അവരോട് അടുത്ത് ഇടപഴകാനും അമ്മ ആവശ്യപ്പെടാറുണ്ടെന്ന് പ്ലസ് വൺ വിദ്യാർത്ഥിനി പറഞ്ഞു. എന്നാൽ മരുന്ന് കഴിച്ചാൽ താൻ അബോധാവസ്ഥയിലാവും കടുത്ത ശരീരവേദന ഉണ്ടാവുകയും അത് തൻ്റെ പഠനത്തെപ്പോലും ബാധിച്ചുവെന്നും പെൺകുട്ടി പറഞ്ഞു.ഗുളിക കഴിച്ചില്ലെങ്കിൽ അമ്മ മർദ്ദിക്കുക. ഷോക്കടിപ്പിക്കുമെന്ന് വരെ അമ്മ ഭീഷണിപ്പെടുത്തിയിട്ടുണ്ട് എന്നും കുട്ടി പരാതിപ്പെട്ടു. പരാതിയ്ക്ക് പിന്നാലെ വീട്ടിലെത്തിയ ബാലാവകാശ കമ്മീഷൻ കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു