അശ്വതി: കുടുംബ ബന്ധങ്ങളിൽ ഗുണദോഷ സമ്മിശ്രമായ അനുഭവമാകും അശ്വതി നക്ഷത്രക്കാർക്ക് മീനമാസം പ്രദാനം ചെയ്യുക. ശുക്രൻ ജന്മരാശിയിലാണ്. അതുകൊണ്ട് തന്നെ ഭോഗസിദ്ധി, ലൗകികാസക്തി എന്നിവയുണ്ടാവും. പ്രേമകാര്യങ്ങളിൽ പുരോഗതിയനുഭവപ്പെടും. അതേസമയം, സഹോദരരുമായുള്ള ബന്ധത്തിൽ വിഷമങ്ങൾ സംഭവിക്കാം. സർക്കാർ കാര്യങ്ങളിൽ ശ്രദ്ധ വേണ്ടതുണ്ട്. ഉദ്യോഗസ്ഥർക്ക് മേലധികാരികളുടെ അപ്രീതിയുണ്ടാവാം. ചെലവ് കൂടിയേക്കും. പിതാവിന്റെ ആരോഗ്യകാര്യത്തിൽ കൂടുതൽ ജാഗ്രത വേണം.
ഭരണി: ബുധൻ നീചത്തിലാകയാൽ മാസത്തിന്റെ ആദ്യപകുതി അത്ര ഗുണകരമാകില്ല. സ്വന്തബന്ധുക്കളുമായികലഹിക്കാൻ പ്രേരണയേറും. ആത്മസംയമനം പുലർത്തണം. സകുടുംബം വിനോദയാത്ര നടത്തും. കലാകാരന്മാർക്ക് ആദരം ലഭിക്കും. ആർഭാടജീവിതത്തിൽ താത്പര്യമേറും. അധികച്ചെലവുകൾ ഒരു സാധ്യതയാണ്. കച്ചവടക്കാർ പുതിയ സംരംഭങ്ങൾ തുടങ്ങാൻ പരിശ്രമിക്കും. ആരോഗ്യപരിപാലനത്തിൽ ജാഗരൂകരാവണം.
കാർത്തിക: കാർത്തിക നക്ഷത്രജാതരെ സംബന്ധിച്ച് പൊതുവെ അനുകൂല സമയമാണ്. ചെലവ് കൂടുമെങ്കിലും സാമ്പത്തികസ്ഥിതി മോശമാവില്ല. ആത്മവിശ്വാസം വർദ്ധിക്കും. പരീക്ഷകളെയും മത്സരങ്ങളേയും സധൈര്യം നേരിടും. പുതിയസൗഹൃദങ്ങൾ വന്നുചേരും. ദൂരയാത്രകൾക്ക് പദ്ധതി തയ്യാറാക്കും. മക്കളുടെ ഭാവികാര്യങ്ങളിൽ ഉചിതമായ തീരുമാനങ്ങൾ സ്വീകരിക്കും. വസ്തുവിന്റെ ക്രയവിക്രയങ്ങൾ ലാഭത്തിലെത്താം. കാര്യാലോചനകളിൽ അഭിപ്രായങ്ങൾക്ക് പിന്തുണ കിട്ടും. ഉഷ്ണരോഗങ്ങളിൽ കരുതൽ വേണം.
രോഹിണി: രോഹിണി നക്ഷത്രജാതർക്ക് സാമ്പത്തിക ലാഭം, ഇഷ്ടജന സംസർഗം എന്നിവക്ക് യോഗം കാണുന്നു. പിതൃധനമോ സ്വത്തുക്കളോ അധീനത്തിൽ വരാം. സർക്കാരിൽ നിന്നും പ്രതീക്ഷിക്കുന്ന അനുമതിപത്രം ലഭിക്കും. നവീനകാര്യങ്ങൾ തുടങ്ങുവാനുള്ള ആലോചനകൾ സുഗമമായി പുരോഗമിക്കും. ചിലപ്പോൾ പരുഷവാക്കുകൾ ഉപയോഗിക്കേണ്ടുന്ന സാഹചര്യം ഉദയം ചെയ്യാം. ആഢംബരവസ്തുക്കൾക്കായി ചെലവേറും. ദാമ്പത്യജീവിതത്തിൽ ഉണ്ടാകുന്ന അപസ്വരങ്ങളെ ബുദ്ധിപൂർവം മറികടക്കും. കഫരോഗങ്ങൾക്ക് സാധ്യത കാണുന്നു.
മകയിരം: മകയിരം നക്ഷത്രത്തിൽ ജനിച്ചവർ പ്രതികൂലസാഹചര്യങ്ങളെ കരുതലോടെ പ്രതിരോധിക്കും. തൊഴിൽമേഖലയിൽ സ്വാധീനം വർദ്ധിക്കും. പൊതുപ്രവർത്തകർക്ക് അണികളുടെ പിൻബലം സിദ്ധിക്കും. ഗുരുകാരണവരുടെ അനുഗ്രഹാശിസ്സുകൾ ഉണ്ടാവും. അവിവാഹിതർക്ക് വിവാഹബന്ധത്തിൽ പ്രവേശിക്കാൻ കഴിയും. ഉടമ്പടികളിൽ ഒപ്പുവെക്കുമ്പോൾ പ്രത്യേകശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. കബളിപ്പിക്കപ്പെടാതെ നോക്കണം. ആരോഗ്യപരമായ പരിശോധനകൾ നീട്ടിവെക്കരുത്.
തിരുവാതിര: തിരുവാതിര നക്ഷത്രജാതരെ സംബന്ധിച്ച് ഗുണദോഷ സമ്മിശ്രമായ മാസമാണ് വരുന്നത്. എങ്കിലും പൊതുവേ ഗുണാനുഭവങ്ങൾക്ക് നേരിയ മുൻതൂക്കമുള്ള കാലമാണ്. ചൊവ്വ ജന്മരാശിയിലാണ്. അതുകൊണ്ട് തന്നെ ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ വേണം. കലഹവാസനകളെ നിയന്ത്രിക്കണം. രാശ്യധിപനായ ബുധന് നീചമൗഢ്യാദികൾ ഉള്ളതിനാൽ ആത്മശക്തി ചോരുന്നതായി തോന്നാം. സർക്കാർ ഉദ്യോഗസ്ഥർക്ക് ഗുണാനുഭവങ്ങൾ ഭവിക്കാം. വായ്പ, ചിട്ടി ഇവയ്ക്കുള്ള അപേക്ഷകൾക്ക് പരിഗണന കൈവരും. വിദേശത്ത് തൊഴിൽ തേടുന്നവർക്ക് കാര്യസിദ്ധിയുണ്ടാവും. മാതാപിതാക്കളുടെ പരിപാലനത്തിൽ വീഴ്ചയുണ്ടാവാതെ നോക്കണം.
പുണർതം: ചൊവ്വ, ബുധൻ, കേതു എന്നീ ഗ്രഹങ്ങൾ വിപരീതമാകയാൽ ബന്ധുജനാനുകൂല്യം കുറയും. പുണ്യക്ഷേത്രങ്ങൾ സന്ദർശിക്കും. ആത്മീയകാര്യങ്ങൾക്ക് ഉദാരമായി ചെലവുചെയ്യും. പുതിയ സംരംഭങ്ങൾക്ക് സർക്കാർ അനുമതി കിട്ടും. പുതിയ വരുമാനമാർഗങ്ങൾ തുറന്നുകിട്ടും. പിതാവിന്റെ രോഗത്തിന് നല്ലചികിൽസ ലഭ്യമാക്കും. ഉദരരോഗം വിഷമിപ്പിച്ചേക്കാം. സാഹസങ്ങളും അപരിചിതരുമായുള്ള സഹവാസവും അകാലയാത്രകളും ഒഴിവാക്കുന്നത് അഭികാമ്യം.
പൂയം: നക്ഷത്രനാഥനായ ശനി സ്വക്ഷേത്രത്തിലാകയാൽ പ്രതികൂല സാഹചര്യങ്ങളെ ഭംഗിയായി മറികടക്കും. രാശിനാഥനായ ചന്ദ്രന് ആദ്യ ആഴ്ചയിൽ കൃഷ്ണപക്ഷ സഞ്ചാരം, അമാവാസി എന്നിവ വരികയാൽ പുതുസംരംഭങ്ങൾ തുടങ്ങാൻ ചെറിയ കാലവിളംബം ഏർപ്പെടാവുന്നതാണ്. ധനനക്ഷത്രാധിപനായ ബുധന് നീചമൗഢ്യാദികൾ ഉള്ളതിനാൽ മാസത്തിന്റെ പകുതിവരെ ധനക്ലേശത്തിന് വഴിയുണ്ട്. കുടുംബാംഗങ്ങളുടെ പിന്തുണ നേടാൻ പരിശ്രമിക്കേണ്ടിവരും. തെറ്റിദ്ധാരണകൾ തിരുത്താനുള്ള ശ്രമം ഭാഗികമായി വിജയിക്കും. ഗൃഹനിർമ്മാണം നീണ്ടേക്കാം.
ആയില്യം: ആയില്യം നക്ഷത്രജാതരെ സംബന്ധിച്ച് ഗുണദോഷ സമ്മിശ്രമായ മാസമാണ് വരുന്നത്. മാസത്തിന്റെ രണ്ടാംപകുതി മുതൽ ധനനേട്ടം, കാര്യാനുകൂല്യം, മത്സരവിജയം എന്നിവ പ്രതീക്ഷിക്കാം. നക്ഷത്രനാഥനായ ബുധന് മൗഢ്യം, നീചം എന്നിവയുള്ളതിനാൽ ലക്ഷ്യത്തിലെത്താൻ ക്ലേശിക്കും. ആത്മവിശ്വാസത്തിന് ചോർച്ച വരാം. ബന്ധുക്കളുടെ ദുരൂപദേശത്തിന് ചെവികൊടുത്തുപോകും. വളർത്തുമൃഗങ്ങളിൽ നിന്നും അപകടമുണ്ടാവാതെ നോക്കണം. വലിയ മുതൽമുടക്കുള്ള സംരംഭങ്ങളിൽ ഇപ്പോൾ ഏർപ്പെടാതിരിക്കുന്നതാവും നല്ലത്. ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിൽ ചികിൽസ വൈകിപ്പിക്കരുത്.
മകം: മകം നക്ഷത്രത്തിൽ ജനിച്ചവർക്ക് മീന മാസത്തിൽ ചില അപ്രതീക്ഷിത ഭാഗ്യങ്ങൾ കൈവരാം. പ്രവർത്തനങ്ങൾക്ക് കുടുംബത്തിന്റെ അംഗീകാരം ലഭിക്കും. ബിസിനസ്സ് ലാഭകരമാകാം. പുതുസംരംഭങ്ങൾ തുടങ്ങിയേക്കും. പതിനൊന്നിലെ ചൊവ്വ ഭൂമിയിൽ നിന്നും ആദായത്തിന് കാരണമാകും. ഊഹക്കച്ചവടത്തിൽ ലാഭം വരാം. സർക്കാർ അനുമതി കിട്ടാൻ കാത്തിരിക്കേണ്ടതായി വരും. പിതാവിന്റെ ആരോഗ്യകാര്യത്തിൽ ശ്രദ്ധ വേണം.
പൂരം: പൂരം നക്ഷത്രത്തിൽ ജനിച്ചവർക്ക് പൊതുവെ അനുകൂല സമയമാണ്. എന്നാൽ, അന്യരുടെകാര്യത്തിൽ ഇടപെടാതിരിക്കുന്നതാവും നല്ലത്. സാമൂഹ്യപ്രവർത്തകർക്ക് അംഗീകാരം സിദ്ധിക്കും. പ്രണയികൾക്ക് നല്ലകാലമാണ്. വിദ്യാർത്ഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധവെക്കണം. തൊഴിൽ തേടുന്നവർക്ക് പുതിയ അവസരങ്ങൾ സിദ്ധിക്കാം. മക്കളുടെ ഉന്നമനത്തിനായി ചില നടപടികൾ കൈക്കൊള്ളും. ക്ഷേത്ര/ മത കാര്യങ്ങളുടെ ചുമതല സ്തുത്യർഹമായി നിർവഹിക്കും. പണച്ചെലവ് നിയന്ത്രിക്കാൻ കഴിയും.
ഉത്രം: അഷ്ടമത്തിലെ രവിഗുരുയോഗം നിങ്ങളെ മാനസികമായി തളർത്താം. മുന്നോട്ട് വെച്ച് കാൽ പിൻവലിച്ചേക്കും. ചിലപ്പോൾ തീരുമാനങ്ങളിൽ പുനരാലോചനയുണ്ടാകും. സർക്കാരിൽ നിന്നും സഹായധനം, അനുമതിപത്രം ഇവ നേടാൻ അലച്ചിൽ ഏറും. ധനവിനിയോഗത്തിൽ സൂക്ഷ്മത വേണ്ടതുണ്ട്. സൗഹൃദങ്ങൾ അനുകൂലമാകും. വസ്തുവകകളിൽ നിന്നും ആദായം വന്നുചേരും. കുടുംബബന്ധങ്ങൾ ഊഷ്മളമായിത്തുടരും. വാതകഫരോഗങ്ങൾക്ക് ചികിൽസ ആവശ്യമായി വന്നേക്കാം.
അത്തം: നിലവിൽ അനുഭവിക്കുന്ന സാമ്പത്തിക ക്ലേശം പിന്തുടരും.കുടുംബജീവിതത്തിൽ കുറച്ചൊക്കെ സമാധാനം അനുഭവപ്പെടും. കർമ്മോന്നതി നേടാൻ കിണഞ്ഞ് പരിശ്രമിക്കേണ്ടതുണ്ട്. യാത്രകൾ ഗുണകരമാവും. വിദേശജോലിക്കുള്ള ശ്രമം ലക്ഷ്യം കാണുന്നതാണ്. ആർഭാടത്തിൽ ഭ്രമമേറും. ജീവിതശൈലീ രോഗങ്ങളിൽ കരുതൽ വേണ്ടതുണ്ട്.
ചിത്തിര: സ്വന്തം പെരുമാറ്റം നിമിത്തം കൂടുതൽ ശത്രുക്കളെ സൃഷ്ടിക്കാം. കന്നിക്കൂറുകാർ മത്സരങ്ങളിൽ വലിയ വെല്ലുവിളി നേരിടും. തുലാക്കൂറിൽ ജനിച്ചവർക്ക് കുടുംബസൗഖ്യം ഉണ്ടാകും. കച്ചവടം അഭിവൃദ്ധിയിലാകും. പുതിയ കരാറുകൾ ഉറപ്പിച്ചുകിട്ടും. ആത്മീയ സാധനകൾക്ക് ഒമ്പതിലെ കുജസ്ഥിതി തടസ്സമായേക്കാം. ആരോഗ്യകാര്യത്തിൽ അലംഭാവം അരുത്.
ചോതി: പുതിയ സൗഹൃദങ്ങൾ ഉണ്ടാവാം. ജീവിതസാഹചര്യങ്ങൾ മെച്ചപ്പെട്ടേക്കാം. അധികാരികളുടെ പ്രീതി കൈവരുന്നതാണ്. ഊഹക്കച്ചവടത്തിൽ നഷ്ടങ്ങൾ ഏർപ്പെടാനിടയുണ്ട്. വിദ്യാർത്ഥികൾക്ക് കാലം അനുകൂലമല്ല. തൊഴിലാളികൾക്ക് അദ്ധ്വാനഭാരം വർദ്ധിച്ചേക്കാം. വസ്തുവിൽ നിന്നും ആദായം പ്രതീക്ഷിച്ചതുപോലെ ഉണ്ടാവില്ല. ആരോഗ്യപരമായി കരുതൽ വേണം.
വിശാഖം: നക്ഷത്രനാഥന് മൗഢ്യം വരികയാൽ മാസത്തിന്റെ രണ്ടാം പകുതിയിൽ ക്ലേശങ്ങളേറാം. തൊഴിലിൽ ഉയർച്ചയുണ്ടാകും. സാമ്പത്തികസ്ഥിതി ഒട്ടൊക്കെ അനുകൂലമാവും. വിശിഷ്ട വ്യക്തിത്വങ്ങളുമായി സൗഹൃദമുണ്ടാകുന്നതാണ്. മംഗളകർമ്മങ്ങളിൽ സകുടുംബം പങ്കെടുക്കും. പൊതുക്കാര്യങ്ങളിൽ ശക്തമായ ഇടപെടലുകൾ നടത്തും. കുടുംബപ്രശ്നങ്ങൾ ഭംഗിയായി പരിഹരിക്കും. വ്യക്തിത്വ പ്രതിസന്ധികൾ ഉണ്ടായെന്നു വരാം. ആലോചനാശൂന്യമായ തീരുമാനങ്ങൾ കൈക്കൊള്ളരുത്. പാരമ്പര്യ ചികിത്സാരീതികൾ ഗുണം ചെയ്യും.
അനിഴം: അനിഴം നക്ഷത്രത്തിൽ ജനിച്ചവർക്ക് വാർഷികമായ ശനിമൗഢ്യം തീർന്ന സമയമാണ്. വ്യക്തിപരമായുള്ള മിക്ക പ്രശ്നങ്ങളും പരിഹരിക്കപ്പെടും. തൊഴിൽ വളരും. പുതിയ മേച്ചിൽപ്പുറങ്ങൾ തേടുന്നവർക്ക് നല്ലകാലമാണ്. തടസ്സപ്പെട്ടുകിടന്നിരുന്ന ആലോചനകളും പ്രവർത്തനങ്ങളും പുനരാരംഭിക്കും. സാമൂഹ്യപുരോഗതി ലക്ഷ്യമാക്കി ചില കാര്യങ്ങൾ കൈക്കൊള്ളും. ധനപരമായി സമ്മിശ്രമായ കാലമായിരിക്കും. കുടുംബാംഗങ്ങൾക്കിടയിൽ ഐക്യം ഉണ്ടാകും. വിവാദങ്ങളിൽ നിന്നും ഒഴിഞ്ഞുനിൽക്കുന്നത് ഉചിതം. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്ക് ആശ്വാസം ലഭിക്കും.
തൃക്കേട്ട: വ്യവഹാരങ്ങൾക്ക് ഒരുങ്ങരുത്. തർക്കങ്ങൾ തിരിച്ചടിയാകാനിടയുണ്ട്. ഭാവിയെ സംബന്ധിച്ച പ്രധാനതീരുമാനങ്ങൾ കൈക്കൊള്ളേണ്ട സാഹചര്യം സംജാതമാകും. അവിവാഹിതർക്ക് നല്ല വിവാഹബന്ധം ഉണ്ടാകും. സഹപ്രവർത്തകരുടെ സഹകരണം ലഭിക്കും. സഭകളിലും സമ്മേളനങ്ങളിലും സംബന്ധിക്കുന്നതാണ്. വിദ്യാർത്ഥികൾക്ക് മികച്ച പരീക്ഷാവിജയം സ്വന്തമാകും. വാഹനം, അഗ്നി എന്നിവ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണം. നിക്ഷേപങ്ങളിൽ നിന്നും ആദായം വർദ്ധിക്കും.
മൂലം: മീന മാസത്തിൽ മൂലം നക്ഷത്രക്കാർക്ക് ഗുണദോഷ സമ്മിശ്രമായ അനുഭവങ്ങളാകും ഉണ്ടാകുക. തൊഴിലിൽ പല വിധത്തിലുള്ള മാറ്റങ്ങൾ ഉണ്ടാവുന്നു. ജീവിതത്തിൽ ധൈര്യത്തോടെ മുന്നോട്ട് പോവേണ്ട പല സന്ദർഭങ്ങളും ഉണ്ടാവുന്നു. ജീവിതത്തിൽ സന്തോഷവും സമാധാനവും നില നിൽക്കുന്നതിന് സാധിക്കുന്നു. ജീവിത ശൈലി രോഗങ്ങൾ അൽപം ശ്രദ്ധിക്കണം. ഒരു കാരണവശാലും ആരോഗ്യത്തെ അവഗണിക്കരുത്. മതപരമായ കാര്യങ്ങളിൽ കൂടുതൽ പ്രാധാന്യം കൊടുക്കുന്നു. സാമ്പത്തികം മികച്ചതായിരിക്കും. ഒരിക്കലും സന്തോഷത്തിന് തടസ്സം സൃഷട്ിക്കുന്ന കാര്യങ്ങൾ സംഭവിക്കുന്നില്ല. ജീവിതം മികച്ച രീതിയിൽ മുന്നോട്ട് പോവുന്നു.
പൂരാടം: പൂരാടം നക്ഷത്രജാതർക്ക് മീനമാസത്തിൽ ഗുണദോഷ സമ്മിശ്രമായിരിക്കും. പങ്കാളിത്തത്തിൽ ബിസിനസ് ചെയ്യുന്നവർക്ക് അതിന് അനുകൂല സമയമാണ്. ക്ഷേത്രങ്ങൾ സന്ദർശിക്കുന്നതിനുള്ള സാധ്യതയുണ്ട്. മാനസിക സമ്മർദ്ദത്തെ ഇല്ലാതാക്കുന്നതിനും കരർമ്മരംഗത്ത് നേട്ടങ്ങൾ ഉണ്ടാവുന്നതിനും സാധിക്കുന്നു. സമൂഹത്തിൽ നിങ്ങളെ തേടി അനുകൂല നേട്ടങ്ങൾ ഉണ്ടാവുന്നു. തൊഴിലിൽ അനുകൂല മാറ്റങ്ങൾ ഉണ്ടാവും. നിരവധി ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടി വരാം. ഔദ്യോഗികമായിട്ടുള്ള മാറ്റങ്ങൾ നിങ്ങളിൽ ഉണ്ടാവാം. ഇതെല്ലാം അനുകൂല നേട്ടങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. പൊതുവേ ഗുണദോഷ സമ്മിശ്രമായ ഫലമാണ് പൂരാടം നക്ഷത്രക്കാർക്ക് ഉണ്ടാവുന്നത്.
ഉത്രാടം : മീന മാസത്തിൽ ഉത്രാടം നക്ഷത്രക്കാർക്ക് നിരവധി മാറ്റങ്ങൾ ജീവിതത്തിൽ ഉണ്ടാകും. ഇതെല്ലാം തന്നെ മീനമാസത്തിലെ ഫലങ്ങളെക്കുറിച്ചാണ് സൂചിപ്പിക്കുന്നതും. ഔദ്യോഗിക രംഗത്ത് നിങ്ങൾക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ജീവിതത്തിൽ മികച്ച നേട്ടങ്ങൾ ഉണ്ടാവുന്നതിലേക്ക് നിങ്ങളെ എത്തിക്കുന്നു. എല്ലാ വിധത്തിലും നിങ്ങളെ മികച്ച നേട്ടങ്ങളിലേക്ക് എത്തിക്കുന്ന സമയമാണ് ഉത്രാടം നക്ഷത്രക്കാർക്ക് മീന മാസം. ഔദ്യോഗിക രംഗത്ത് പല വിധത്തിലുള്ള നേട്ടങ്ങളും ഉണ്ടാവുന്നു. എല്ലാ വിധത്തിലുള്ള മാറ്റങ്ങളും ജീവിതത്തിൽ കൊണ്ട് വരുന്ന സമയമാണ് ഉത്രാടം നക്ഷത്രക്കാർക്ക് മീന മാസം.
തിരുവോണം: തിരുവോണം നക്ഷത്രക്കാർക്ക് പലവിധത്തിലുള്ള മാറ്റങ്ങൾ ഉണ്ടാവുന്ന സമയമാണ് മീനമാസം. ഔദ്യോഗിക രംഗത്ത് പല വിധത്തിലുള്ള മാറ്റങ്ങൾ ഉണ്ടാവുന്നുണ്ട്. കർമ്മമേഖലയിൽ ചെറിയ രീതിയിലുള്ള തിരിച്ചടികൾ നേരിടേണ്ടി വരുന്നു. എങ്കിലും കാര്യങ്ങളെല്ലാം തന്നെ കൃത്യമായി ചെയ്ത് മാറ്റങ്ങൾ ഉൾക്കൊണ്ട് കൊണ്ട് മുന്നോട്ട് പോവേണ്ടതാണ്. വിദ്യാഭ്യാസ രംഗത്ത് അനുകൂല മാറ്റങ്ങൾ ഉണ്ടാവുന്നു. ക്രിയേറ്റീവ് ആയി കാര്യങ്ങൾ ചെയ്യുന്നതിലൂടെ അംഗീകാരങ്ങൾ ലഭിക്കുന്നു. സഹോദരൻമാരിൽ നിന്ന് നിങ്ങൾക്ക് നേട്ടങ്ങൾ ഉണ്ടാവുന്നു.
അവിട്ടം: അവിട്ടം നക്ഷത്രക്കാർക്ക് അനുകൂല മാറ്റങ്ങൾ ഉണ്ടാവുന്ന സമയമാണ് മീന മാസം. ഓരോ മേഖലയിലും അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്ന സമയമാണ്. എല്ലാ വിധത്തിലും ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും നിറക്കുന്ന സമയമാണ് എന്നതിൽ സംശയം വേണ്ട. കർമ്മരംഗത്ത് പുരോഗതിയും ജീവിതത്തിൽ അനുകൂലമായ മാറ്റങ്ങളും നിങ്ങളെ തേടി വരുന്നു. ജീവിതത്തിൽ സന്തോഷവും സമാധാനവും തിരിച്ച് പിടിക്കാൻ സാധിക്കുന്നു. പലപ്പോഴും അംഗീകാരങ്ങൾ തേടി വരുന്ന ഒരു സമയം കൂടിയാണ് അവിട്ടം നക്ഷത്രക്കാർക്ക് മീനമാസം. സാമ്പത്തികമായി നിരവധി അനുകൂല മാറ്റങ്ങൾ ഉണ്ടാവുന്നു.
ചതയം: ചതയം നക്ഷത്രക്കാർക്ക് ശാസ്ത്രഞ്ജാനം പ്രയോജനപ്പെടുത്തുന്നതിനും അതിലൂടെ അനൂകൂല മാറ്റങ്ങൾ കൊണ്ട് വരുന്നതിനും സാധിക്കുന്നു. പൊതുവേ ഗുണഫലങ്ങൾ കൂടുതൽ പ്രദാനം ചെയ്യുന്ന സമയമാണ് ചതയം നക്ഷത്രക്കാർക്ക് മീനമാസം. എല്ലാ വിധത്തിലും നിങ്ങളുടെ കഴിവുകൾ പൂർണമായും പുറത്തേക്ക് കൊണ്ട് വരാൻ സാധിക്കുന്ന സമയം കൂടിയാണ്. ഏത് കാര്യത്തിനും അനുകൂലമായ മാറ്റങ്ങൾ കൊണ്ട് വരുന്നതിന് നിങ്ങൾക്ക് സാധിക്കുന്നു. സാമ്പത്തികമായി മികച്ച സമയമാണ് ചതയം നക്ഷത്രക്കാർക്ക്. കർമ്മരംഗത്ത് അനുകൂല മാറ്റങ്ങൾ ഉണ്ടാവുന്നു. ജീവിതത്തിൽ സന്തോഷവും ദാമ്പത്യത്തിൽ ചേർച്ചയും വർദ്ധിക്കുന്ന സമയമാണ് എന്നതിൽ സംശയം വേണ്ട.
പൂരുരുട്ടാതി: പൂരുരുട്ടാതി നക്ഷത്രക്കാർക്ക് അനുകൂലഫലങ്ങൾ വർദ്ധിക്കുന്ന സമയമാണ്. പരീക്ഷയിൽ വിജയം കണ്ടെത്തുന്നതിന് സാധിക്കുന്നു. എല്ലാ കഴിവുകളും അംഗീകരിക്കപ്പെടുന്നു. വിവാഹത്തിന്റെ കാര്യത്തിൽ അനുകൂല മാറ്റങ്ങൾ ഉണ്ടാവുന്നു. പ്രണയം വിവാഹത്തിലേക്ക് എത്തുന്നു. എല്ലാ തരത്തിലും കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുന്നു. ചെലവുകൾ വർദ്ധിക്കുമെങ്കിലും പുരോഗതിയും വർദ്ധിക്കുന്നു. പഠനാവശ്യങ്ങളിൽ ആഗ്രഹിക്കുന്ന പോലെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. ദാമ്പത്യ ജീവിതത്തിൽ ഐക്യവും സമാധാനവും സന്തോഷവും കണ്ടെത്താൻ സാധിക്കുന്നു.
ഉത്രട്ടാതി: ഉത്രട്ടാതി നക്ഷത്രക്കാർക്ക് പല വിധത്തിലുള്ള മാറ്റങ്ങൾ വരുന്ന ഒരു സമയമാണ് മീന മാസം. എന്നാൽ ചില കാര്യങ്ങളിൽ ഇവർക്ക് തടസ്സങ്ങൾ നേരിടേണ്ടി വരുന്നു. ഒരു കാര്യത്തിലും അശ്രദ്ധ കാണിക്കരുത്. ഇത് പിന്നീട് ഗൂരുതര പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നു. വിദേശ യാത്രക്ക് സാധ്യത കാണുന്നു. വിവാഹത്തിന്റെ കാര്യത്തിൽ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. എന്നാൽ അതിൽ തീരുമാനം വളരെ ആലോചിച്ച് എടുക്കേണ്ടതാണ്. പഠന കാര്യങ്ങളിൽ വിജയം കണ്ടെത്തുന്നതിന് സാധിക്കുന്നു. എല്ലാ തരത്തിലും സന്തോഷവും സമാധാനവും ലഭിക്കുന്നു. എങ്കിലും ചെറിയ തടസ്സങ്ങൾ മാസാവസാനത്തേക്ക് മാറി പോവുന്നു.
രേവതി: രേവതി നക്ഷത്രക്കാർക്ക് ഗുണദോഷ സമ്മിശ്രമായിരിക്കും കാര്യം. ആരോഗ്യത്തിന്റെ കാര്യത്തിൽ അശ്രദ്ധ കാണിക്കരുത്. വിനോദ സഞ്ചാരത്തിലൂടെ മനസ്സിന് സന്തോഷം ലഭിക്കുന്നു. എല്ലാ വിധത്തിലുള്ള മാറ്റങ്ങളും ജീവിതത്തിൽ അനുകൂലമായി മാറുന്ന സമയമാണ്. എങ്കിലും ആരോഗ്യ കാര്യത്തിൽ കാണിക്കുന്ന അശ്രദ്ധ വളരെയധികം വെല്ലുവിളികൾ ഉയർത്തുന്നതായി പിന്നീട് മാറാം. എങ്കിലും ശോഭനമായ സമയം ഇവർക്ക് ഉണ്ടാവുന്നു. സാമ്പത്തികമായി അനുകൂല മാറ്റങ്ങൾ ഉണ്ടാവുന്നു. എങ്കിലും അൽപം ശ്രദ്ധിക്കേണ്ടതാണ്. കാരണം അനാവശ്യമായി പണം ചിലവാക്കുന്നതിൽ നിയന്ത്രണം വേണം. അല്ലാത്ത പക്ഷം അത് നിങ്ങളെ സാമ്പത്തിക പ്രതിസന്ധിയിൽ എത്തിക്കും.