ഈ നാളുകാർ മറ്റുള്ളവരെ ദ്രോഹിക്കാത്തവർ, കൈക്കരുത്തുള്ളവർ ഈ നാളുകാർ, കുശുമ്പുള്ളവർ ഇക്കൂട്ടർ: അറിയാം ഗണപ്പൊരുത്തത്തിന്റെ ഗുണം

ഗണപ്പൊരുത്തം വ്യത്യസ്തമായാൽ രണ്ടാളും രണ്ട് സ്വഭാവ സവിശേഷതകളുള്ള വ്യക്തികളായിരിക്കും. കൂടാതെ ഇവർ തമ്മിൽ പരസ്പരം കലഹങ്ങളും വിരോധങ്ങളും ഉണ്ടായിരിക്കും എന്നുള്ളത് സ്വാഭാവികമാണ്.

Staff Reporter
Staff Reporter May 7, 2022
Updated 2022/05/07 at 10:26 AM

വിവാഹ പൊരുത്ത ചിന്തയിൽ ഗണപ്പൊരുത്തം എത്രത്തോളം സ്വാധീനിക്കുന്നു എന്നത് പലപ്പോഴും ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്. ജ്യോതിഷ പരിജ്ഞാനം അത്രയേറെയൊന്നും ഇല്ലാത്ത സാധാരണക്കാർ പോലും ഗണപൊരുത്തത്തെപ്പറ്റി പലപ്പോഴും വാചാലരാവാറുണ്ട്.

ഗണപൊരുത്ത പ്രകാരം എല്ലാ നക്ഷത്രങ്ങളെയും ദേവ ഗണം, അസുര ഗണം, മനുഷ്യഗണം എന്നിങ്ങനെ വിഭജിച്ചിട്ടുണ്ട്. ഓരോ ഗണത്തിലും 9 നക്ഷത്രക്കാർ വീതം ഉൾപ്പെട്ടിരിക്കുന്നു.

പുണർതം, അനിഴം, പൂയം, അത്തം, തിരുവോണം, രേവതി അശ്വതി, മകയിരം, ചോതി ഈ നക്ഷത്രക്കാർ ദേവ ഗണങ്ങളാണ്. ചിത്തിര, തൃക്കേട്ട, അവിട്ടം, കാർത്തിക, മൂലം, വിശാഖം, ചതയം, മകം, ആയില്യം എന്നീ ഒൻപത് നക്ഷത്രക്കാർ അസുരഗണങ്ങളാണ്. പൂരം, പൂരാടം, പൂരൂരുട്ടാതി, ഉത്രം, ഉത്രാടം, ഉത്രട്ടാതി, തിരുവാതിര, ഭരണി, രോഹിണി എന്നീ നക്ഷത്രക്കാർ മനുഷ്യ ഗണങ്ങളാണ്.

ദേവഗണക്കാർ വളരെയധികം സാത്വിക ഭാവത്തിലുള്ളവരായിരിക്കും. അതായത് ഇത്തരക്കാർ മറ്റുള്ളവരെ ദ്രോഹിക്കാൻ മനസ്സില്ലാത്തവരും ഉള്ളതുകൊണ്ട് സംതൃപ്തിയോടെ ജീവിക്കുന്നവരുമായിരിക്കും. മനുഷ്യ ഗണത്തിൽ ഉൾപ്പെട്ടവർ അൽപം അസൂയയും കുശുമ്പും ഉള്ളവരായിരിക്കും. തൻ്റേതായ സുഖലോലുപതക്ക് വേണ്ടി ഏതറ്റം വരെ പോകാനുള്ള ശ്രമവും നടത്തുന്നവരായിരിക്കും. എന്നാൽ വിട്ടു വീഴ്ച ചെയ്യാനുള്ള മനസ്സും ഉള്ളവരായിരിക്കും ഇവർ.

അസുരഗണത്തിൽ ഉൾപ്പെട്ടവർ കൈക്കരുത്തുകൊണ്ട് എന്തും പിടിച്ചെടുക്കുന്ന സ്വഭാവക്കാരാണ്. ഇത്തരക്കാർ ആരേയും അംഗീകരിക്കില്ല. തങ്ങൾക്ക് വേണമെന്ന് ആഗ്രഹിക്കുന്നതിനെ ഏത് നീച മാർഗ്ഗം ഉപയോഗിച്ചും സ്വന്തമാക്കുന്നവരായിരിക്കും അസുരഗണക്കാർ. ഓരോ നക്ഷത്രക്കാരുടെ സ്വഭാവ സവിശേഷതകൾ കൊണ്ടാണ് ഇത്തരത്തിലുള്ള ഗണങ്ങളായി തിരിച്ചിരിക്കുന്നത്.

ദേവഗണത്തിൽ ഉൾപ്പെട്ടവർ ഭാര്യയുടെ സ്വത്തിന് വേണ്ടി വലിയ ആർത്തി കാണിക്കുന്നവരായിരിക്കില്ല. എന്താണോ ആ പുരുഷൻ്റെ കരുത്ത് ആ കഴിവുകൊണ്ട് കുടുംബത്തെ നയിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു സാത്വിക ബുദ്ധിയുള്ളവരായിരിക്കും ദേവഗണത്തിലുള്ളവർ. എന്നാൽ അസുരഗണക്കിലുള്ളവരാകട്ടെ ഭാര്യയുടേയും ഭാര്യ വീട്ടുകാരുടേയും സ്വത്തുക്കളെപ്പറ്റിയും അത് എങ്ങനെ തനിക്ക് സ്വന്തമാക്കാൻ എന്ന കാര്യത്തെപ്പറ്റിയും എപ്പോഴും ചിന്തിച്ചു കൊണ്ടിരിക്കുന്നവരായിരിക്കും. കുടുംബത്തിൽ തന്നെ ചില ഛിദ്രങ്ങളുണ്ടാക്കുന്നവരായിരിക്കും അസുര ഗണക്കാർ.

സമാന സ്വഭാവത്തിലുള്ളവർ പരസ്പരം വിവാഹം കഴിക്കുന്നതാണ് നല്ലത് എന്നതിൻ്റെ അടിസ്ഥാന തത്വത്തിലാണ് നക്ഷത്രങ്ങളേയും മൂന്ന് ഗണങ്ങളായി വിഭജിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെയാണ് ഒരേ ഗണത്തിൽ നിന്നും വിവാഹ കഴിക്കുന്നതാണ് ഉത്തമം എന്ന് പറയുന്നതിന് പിന്നിലെ കാരണം.

YOU MAY ALSO LIKE THIS VIDEO

ഗണപ്പൊരുത്ത നിയമങ്ങള്‍

  1. സ്ത്രീ നക്ഷത്രവും പുരുഷ നക്ഷത്രവും ഒരേ ഗണമായാല്‍ ഗണപ്പൊരുത്തം ഉത്തമം
  2. സ്ത്രീ നക്ഷത്രം മനുഷ്യഗണം പുരുഷ നക്ഷത്രം ദേവഗണം ഗണപ്പൊരുത്തം ഉണ്ട്.
  3. സ്ത്രീ നക്ഷത്രം മനുഷ്യഗണം പുരുഷ നക്ഷത്രം അസുരഗണം ഗണപ്പൊരുത്തം മധ്യമം.
  4. സ്ത്രീ നക്ഷത്രം ദേവഗണം പുരുഷ നക്ഷത്രം മനുഷ്യഗണം ഗണപ്പൊരുത്തം അധമം. (ചില ജ്യോതിശാത്രജ്ഞര്‍ മദ്ധ്യമമായി എടുക്കുന്നുണ്ട്.)
  5. സ്ത്രീ നക്ഷത്രം രാക്ഷസഗണം പുരുഷ നക്ഷത്രം മനുഷ്യഗണം പൊരുത്തമില്ല.
  6. സ്ത്രീ നക്ഷത്രം ദേവഗണം പുരുഷ നക്ഷത്രം രാക്ഷസഗണം നിന്ദ്യം.
  7. സ്ത്രീ നക്ഷത്രം രാക്ഷസഗണം പുരുഷ നക്ഷത്രം ദേവഗണം പൊരുത്തമില്ല.

ഗണപ്പൊരുത്തം വ്യത്യസ്തമായാൽ രണ്ടാളും രണ്ട് സ്വഭാവ സവിശേഷതകളുള്ള വ്യക്തികളായിരിക്കും. കൂടാതെ ഇവർ തമ്മിൽ പരസ്പരം കലഹങ്ങളും വിരോധങ്ങളും ഉണ്ടായിരിക്കും എന്നുള്ളത് സ്വാഭാവികമാണ്. എന്നാൽ ഗണപ്പൊരുത്തം മാത്രം നോക്കി വിവാഹ കാര്യത്തിൽ തീരുമാനം എടുക്കുന്നത് ഉചിതമല്ല. പത്തു പൊരുത്തങ്ങളിൽ ഒന്ന് മാത്രമാണ് ഗണപ്പൊരുത്തം എന്ന് ചിന്തിക്കുക. അതിനാൽ തന്നെ ഉത്തമമായ വിവാഹജീവിതത്തിനായി ഗണപ്പൊരുത്തവും രാശിപ്പൊരുത്തവും ഉൾപ്പടെ എല്ലാ പൊരുത്തങ്ങളും പരിഗണിക്കുന്നത് ഉചിതമായിരിക്കും.

ജ്യോതിഷപരമായി നക്ഷത്ര പൊരുത്തങ്ങൾ ചിന്തിക്കുന്നത്. എട്ട് പൊരുത്തങ്ങളെ കൊണ്ടും, രജ്ജു, വേധം എന്നീ ദോഷങ്ങളെക്കൊണ്ടും ആണ്. അതിൽ ഗണപ്പൊരുത്തം ഒന്ന് കൊണ്ട് മാത്രം പൊരുത്ത നിർണ്ണയം നടത്തുന്നത് ശാസ്ത്രീയമല്ല എന്നും മനസിലാക്കണം.

YOU MAY ALSO LIKE THIS VIDEO, വീട്ടമ്മയുടെ അലങ്കാര കോഴി വളർത്തൽ, കുറഞ്ഞ മുതൽ മുടക്കിൽ വലിയ വരുമാനം

വീട്ടമ്മയുടെ അലങ്കാര കോഴി വളർത്തൽ, കുറഞ്ഞ മുതൽ മുടക്കിൽ വലിയ വരുമാനം

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Comments

comments

Share this Article