കഴിച്ച ശേഷം ബാക്കി വന്ന തണ്ണിമത്തൻ ഫ്രിഡ്ജിൽ വയ്ക്കുന്നവർക്കറിയാമോ ഈ ‘ദോഷങ്ങൾ’ വല്ലതും?

Staff Reporter
Staff Reporter May 5, 2022
Updated 2022/05/05 at 6:51 PM

ഈ ചൂടു സമയത്ത്‌ ദാഹവും വിശപ്പും ക്ഷീണവുമകറ്റാൻ തണ്ണിമത്തനേക്കാൾ മികച്ച മറ്റൊരു ഫലവർഗം വേറെയില്ല. വളരെയധികം ആരോഗ്യ ഗുണങ്ങളുള്ള ഒരു ഫലവർഗമാണ് തണ്ണിമത്തൻ. ദാഹം ശമിപ്പിക്കുന്നതിനൊപ്പം ശരീരത്തിന് പോഷണവും മനസ്സിന് ഉന്മേഷവും നൽകാൻ തണ്ണിമത്തന് കഴിവുണ്ട്.

പകുതി മുറിച്ച്‌ ഉപയോഗിച്ച ശേഷം മിച്ചം വരുന്ന തണ്ണിമത്തൻ സാധാരണയായി ഫ്രിഡ്ജിൽ സൂക്ഷിക്കുകയാണ്‌ നമ്മുടെ പതിവ്‌. എന്നാൽ തണ്ണിമത്തൻ ഫ്രിഡ്ജിൽ വെയ്ക്കരുതെന്നാണ് പറയപ്പെടുന്നത്. ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതോടെ തണ്ണിമത്തന്റെ ആരോഗ്യഗുണങ്ങളിൽ പലതും ഇല്ലാതാകും.

മുറിയിലെ താപനിലയിലാണ് തണ്ണിമത്തൻ സൂക്ഷിക്കേണ്ടതെന്നാണ് യുഎസ്ഡിഎ (യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപാർട്മെന്റ് ഓഫ് അഗ്രിക്കൾച്ചർ) നടത്തിയ ഒരു പഠനച്ചിൽ വ്യക്തമാക്കുന്നത്. ഫ്രഡിജിൽ സൂക്ഷിക്കുമ്പോൾ ഇതിലെ പോഷകാംശം വളരെയധികം കുറയുന്നുവെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

വിവിധ തരത്തിലുള്ള തണ്ണിമത്തനുകൾ രണ്ടാഴ്ചയോളം ഫ്രിഡ്ജിലും പുറത്തുമായി സൂക്ഷിച്ച ശേഷം ഇവ പരിശോധിച്ച ശേഷമാണ് ഗവേഷകർ ഇത്തരമൊരു നിഗമനങ്ങളിലേക്ക് എത്തിയിരിക്കുന്നത്. തണുത്തുതന്നെ തണ്ണിമത്തൻ കഴിക്കണമെന്ന് നിർബന്ധമാണെങ്കിൽ ഇത് ചെറുതായി മുറിച്ച ശേഷം ഐസ് ക്യൂബ് ചേർത്ത് കഴിക്കാം. അല്ലാതെ മുഴുവൻ സമയവും ഫ്രിഡ്ജിൽ സൂക്ഷിച്ച ശേഷം കഴിക്കാതിരിക്കുകയാണ് നല്ലതെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകി.

YOU MAY ALSO LIKE THIS VIDEO

Comments

comments

Share this Article