ഇടുക്കി ജില്ലയ്ക്ക് ആശ്വാസമായി ട്രെയിൻ സർവീസ്: ഏറെ നാളത്തെ മോഹം പൂവണിഞ്ഞു

Staff Reporter
Staff Reporter June 14, 2023
Updated 2023/06/14 at 11:51 PM

ഇടുക്കി: ഇടുക്കി ജില്ലയ്ക്ക് ആശ്വാസമായി ട്രെയിൻ സർവീസ്. ജൂൺ 15 മുതൽ ചെന്നൈ- ബോഡിനായ്ക്കന്നൂർ ട്രെയിൻ സർവീസിന് തുടക്കമായതോടെയാണ്‌ ഇടുക്കിയുടെ തീവണ്ടി മോഹങ്ങൾ പൂവണിയുന്നത്‌.

ഇടുക്കിയിലെ പൂപ്പാറയിൽ നിന്ന് 35 കിലോമീറ്റർ സഞ്ചരിച്ചാൽ ബോഡിനായ്ക്കന്നൂർ റെയിൽവേ സ്റ്റേഷനിലെത്താം. ഇടുക്കിയിലെ ആളുകൾക്കും വിനോദസഞ്ചാരികൾക്കും ശബരിമല തീർത്ഥാടകർക്കും ഇത് ഒരുപോലെ ഉപകാരപ്രദമാണ്. ചെന്നൈ മധുര, തേനി വഴി ബോഡിനായ്ക്കന്നൂരിലെത്തുന്ന വിനോദസഞ്ചാരികൾക്ക് അവിടെനിന്ന് എളുപ്പത്തിൽ മൂന്നാർ, തേക്കടി ഉൾപ്പെടെ കേന്ദ്രങ്ങളിലെത്താം. മധുര, വേളാങ്കണ്ണി, രാമേശ്വരം, പഴനി, തിരുപ്പതി തുടങ്ങിയ തീർഥാടന കേന്ദ്രങ്ങളിലേക്കുള്ള യാത്രയും എളുപ്പമാകും.

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഇടുക്കിയോട്‌ ചേർന്ന് ട്രെയിൻ സർവീസ് ആരംഭിക്കുന്നത്. ജില്ലയുടെ ഏറ്റവും അടുത്തള്ള റെയിൽവെ സ്റ്റേഷനാണ് ബോഡിനായ്ക്കന്നൂർ. ആദ്യ ദിവസം രാത്രി 8.30 ന് ട്രെയിൻ നമ്പർ 20602 മധുര-എംജിആർ ചെന്നൈ സെൻട്രൽ എക്‌സ്പ്രസ് ബോഡിനായ്ക്കന്നൂരിൽ നിന്ന് പുറപ്പെടും. ഇത് കൂടാതെ ട്രെയിൻ നമ്പർ 06702 തേനി-മധുര അൺറിസേർവ്ഡ് സ്‌പെഷ്യൽ ട്രെയിൻ രാത്രി 8.45ന് പുറപ്പെടുമെന്ന് ഉന്നത വൃത്തങ്ങൾ അറിയിച്ചു.

തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ചെന്നൈയിൽ നിന്നു ബോഡിനായ്ക്കനൂരിലേക്കും ചൊവ്വ വ്യാഴം, ഞായർ ദിവസങ്ങളിൽ ബോഡിനായ്ക്കനൂരിൽ നിന്നു ചെന്നൈയിലേക്കും ട്രെയിൻ സർവീസ് നടത്തും. ഉസിലംപെട്ടി, ആണ്ടിപെട്ടി, തേനി എന്നിവടങ്ങളിൽ സ്റ്റോപ്പുണ്ട്. മധുര-ബോഡി റൂട്ടിൽ അൺറിസേർവഡ് എക്‌സ്പ്രസ് ട്രെയിൻ എല്ലാ ദിവസവും സർവീസ് നടത്തും. മധുരയിൽ നിന്ന് രാവിലെ 8.20ന് ആരംഭിക്കുന്ന ട്രെയിൽ 9.42ന് തേനിയിലും 10.30ന് ബോഡിയിലും എത്തിച്ചേരും.

YOU MAY ALSO LIKE THIS VIDEO, തൂക്കു ചെടി വിൽപനയിലൂടെ വീട്ടമ്മ നേടുന്നത്‌ മികച്ച വരുമാനം, ആർക്കും തുടങ്ങാം ലാഭം കൊയ്യാം

Comments

comments

TAGGED: ,
Share this Article