അശ്വതി
ഗുണദോഷ സമ്മിശ്രമായ സമയമാണ്. ഉദ്ദേശിക്കുന്ന രീതിയിൽ ചില കാര്യങ്ങളൊക്കെ നടക്കും. അപ്രതീക്ഷിതമായ നേട്ടങ്ങൾക്ക് സാധ്യത കാണുന്നു. തൊഴിൽരംഗത്ത് ഗുണാനുഭവങ്ങൾ ഉണ്ടാകുന്നതാണ്. പുതിയ പ്രവർത്തനമേഖലയിൽ പ്രവേശിക്കുന്നതിന് സാധിക്കുന്നതാണ്. അതിലൂടെ കൂടുതൽ നേട്ടങ്ങൾ കൈവരുന്നതിന് സാധ്യത. അവിചാരിതമായ ചില തടസ്സങ്ങളും ചില കാര്യങ്ങളിൽ ഉണ്ടാകുന്നതിന് സാധ്യതയുണ്ട്. ആരോഗ്യപരമായ അസ്വസ്ഥതകൾ വരാതെ ശ്രദ്ധിക്കുക.
ഭരണി
ചില കാര്യങ്ങളിൽ അനുകൂലമായ മാറ്റങ്ങൾ ഉടലെടുക്കുന്നതിനുള്ള സാഹചര്യമുണ്ടാകും. തൊഴിൽരംഗത്ത് നേട്ടങ്ങൾ കാണുന്നു. നൂതനസംരംഭങ്ങൾ തുടങ്ങുന്നതിന് അവസരമുണ്ടാകും. സാമ്പത്തിക നേട്ടങ്ങൾ കൈവരിക്കും. ഗൃഹനിർമ്മാണം നടത്തുന്നവർക്ക് അത് പൂർത്തീകരിച്ച് താമസം തുടങ്ങും.
കാർത്തിക
അനുകൂല മാറ്റങ്ങൾ ഉണ്ടാകും. പുതിയ പ്രവർത്തന മേഖലയിൽ പ്രവേശിക്കുന്നതിന് ശ്രമിക്കും. നൂതനസംരംഭങ്ങൾ തുടങ്ങുന്നതിന് സാധിക്കുന്നതാണ്. ഇതുവഴി നേട്ടങ്ങളുണ്ടാകും. സാമ്പത്തികപുരോഗതി കൈവരിക്കും. ഗൃഹനിർമ്മാണം പൂർത്തീകരിച്ച് താമസം തുടങ്ങുന്നതിന് സാധിക്കും. വസ്തു വാഹനാദികൾ വാങ്ങുന്നതിന് കഴിയും. സമഗ്രമായി രാശിചിന്ത ചെയ്ത് ഉചിത പ്രതിവിധി കാണുക.
രോഹിണി
ഗുണകരമായ മാറ്റങ്ങൾ ഉടലെടുക്കും. സാമ്പത്തിക നേട്ടങ്ങൾ വന്നുചേരും. പുതിയ ജോലി ലഭിക്കുന്നതിന് സാധ്യത കാണുന്നു. കച്ചവടരംഗത്ത് പ്രവർത്തിക്കുന്നവർക്ക് നേട്ടങ്ങൾ കാണുന്നു. നിങ്ങളുടെ ബിസിനസ്സ് വിപുലീകരിക്കുന്നതിന് അവസരമുണ്ടാകും.സന്താനങ്ങളുടെ കാര്യത്തിൽ നേട്ടങ്ങൾ വന്നുചേരും. കുടുംബത്തിൽ ശ്രേയസ്സ് അനുഭവപ്പെടും. ഗൃഹനിർമ്മാണം പൂർത്തീകരിക്കും. വീട്ടമ്മമാരുടെ ദീർഘകാലമായുള്ള അഭിലാഷങ്ങൾ പൂർത്തീകരിക്കും.
മകയിരം
പൊതുവേ ഗുണദോഷ സമ്മിശ്ര ഫലങ്ങൾ കാണുന്നു. പ്രവർത്തന രംഗത്ത് ചില പ്രതികൂല സാഹചര്യങ്ങൾ ഉണ്ടായേക്കാം. അശ്രദ്ധയും ആലോചനക്കുറവും കാരണം കർമ്മത്തിൽ പോരായ്മകൾ വരുന്നതിന് സാധ്യത. പുതിയ മേഖലകളിൽ പ്രവേശിക്കുന്നവർ വളരെ ശ്രദ്ധ പാലിക്കുക. കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കുവാൻ സാധ്യത. ഗൃഹനിർമ്മാണം നടത്തുന്നവർ അമിതവ്യയമുണ്ടാകാതെ ശ്രദ്ധിക്കുക. വിവാഹാലോചനകളിൽ തീരുമാനമാകും. സമ്പൂർണ്ണ രാശിചിന്ത നടത്തി പ്രതിവിധി കാണുക.
തിരുവാതിര
ഗുണദോഷ സമ്മിശ്രഫലങ്ങൾ ഉണ്ടാകുന്നതിന് സാധ്യത. തൊഴിൽപരമായ ചില പ്രതികൂല സാഹചര്യങ്ങൾ വന്നേക്കാം. ധനനഷ്ടങ്ങൾ ഉണ്ടാവാതെ ശ്രദ്ധിക്കുക. വ്യാപാരരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രതികൂലാവസ്ഥകൾ വന്നേക്കാം. കാർഷികരംഗത്തുള്ളവർക്കു പ്രയാസങ്ങളുണ്ടാകാം. വീട്ടമ്മമാർക്ക് അഭീഷ്ടസിദ്ധി കാണുന്നു. നൂതനമായ ഗൃഹോപകരണങ്ങൾ ലഭിക്കുന്നതിന് സാധ്യത. വീടുപണി നടത്തുന്നവർക്ക് ഉടൻ തന്നെ അത് പൂർത്തീകരിച്ച് താമസം തുടങ്ങുവാൻ കഴിയുന്നതാണ്. ശരിയായി രാശിവിചിന്തനം നടത്തി വസ്തുതകൾ അറിയുക.
പുണർതം
ഗുണകരമായ മാറ്റങ്ങൾ പലതും ഉണ്ടാകുന്നതായി കാണുന്നു. തൊഴിൽരംഗത്ത് വളരെ അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. നൂതനമായ സംരംഭങ്ങൾ തുടങ്ങുന്നതിന് സാധിക്കും. പ്രവർത്തനരംഗം വിപുലീകരിക്കുന്നതിലൂടെ അധിക നേട്ടങ്ങൾ ഉണ്ടാകുന്നതിന് സാധ്യതയുണ്ട്. സാമ്പത്തിക പുരോഗതി വന്നുചേരുന്നതാണ്. ജീവിതത്തിൽ വളരെ സുപ്രധാനമായ മാറ്റങ്ങളുടെ കാലമാണ് വരുന്നത്. അസുലഭമായ നേട്ടങ്ങൾ വന്നുചേരുന്നതിനുള്ള സാധ്യത കാണുന്നുണ്ട്. സമഗ്ര രാശിചിന്തയിലൂടെ വസ്തുതകൾ അറിഞ്ഞ് വേണ്ടത് ചെയ്യുക.
പൂയം
അനുകൂലമായ മാറ്റങ്ങൾ പലതും ഉണ്ടാകുന്നതായി കാണുന്നു. പുതിയ ജോലിയിൽ പ്രവേശിക്കുന്നതിന് അവസരമുണ്ടാകും. നിങ്ങളിൽ പലർക്കും നൂതന സംരംഭങ്ങൾ തുടങ്ങുവാൻ കഴിയും. വിദ്യാർത്ഥികൾക്ക് നല്ല പഠന പുരോഗതി ലഭിക്കും. ഉദ്യോഗസ്ഥന്മാർക്ക് അവിചാരിതമായ ചില പ്രതികൂല സാഹചര്യങ്ങൾ ഉണ്ടാകുവാൻ സാധ്യത. വീടുപണി നടത്തുന്നവർ അതിവ്യയമുണ്ടാകാതെ സൂക്ഷിക്കുക. യാത്രാക്ലേശം അനുഭവപ്പെട്ടേക്കാം. സ്ത്രീകൾക്ക് മനസ്സിന്റെ അഭീഷ്ടങ്ങൾ നിറവേറുന്നതിന് സാധ്യതയുണ്ട്. വിവാഹാലോചനകൾ സഫലമായിത്തീരുന്നതിനും സാധ്യത.
ആയില്യം
ഗുണദോഷ സമ്മിശ്രഫലങ്ങൾ കാണുന്നു. കർമ്മരംഗത്ത് അനുകൂലമായ ചില മാറ്റങ്ങളൊക്കെ ഉണ്ടാവാം. സാമ്പത്തിക ഇടപാടുകൾ ശ്രദ്ധിച്ചു നടത്തണം. കുടുംബത്തിൽ ചില അസ്വസ്ഥതകൾക്ക് സാധ്യത. സംഭാഷണത്തിൽ കരുതലും മിതത്വവും ശീലിക്കുക. ആരോഗ്യകാര്യങ്ങളിൽ കൂടുതലായി ശ്രദ്ധിക്കുന്നത് നന്നായിരിക്കും. കലാരംഗത്ത് പ്രവർത്തിക്കുന്നവർ കൂടുതൽ ശ്രദ്ധ പാലിക്കുക. വിദ്യാർത്ഥികളുടെ പഠനകാര്യങ്ങളിൽ ഉദ്ദേശിച്ചത്ര വേഗതയില്ലാതെ വരാം. പൊതുവേ രാശിചിന്ത ചെയ്ത് ഉചിതപ്രതിവിധി കാണുക.
മകം
ഗുണകരമായ മാറ്റങ്ങൾ പലതും ഉണ്ടാകും. തൊഴിൽരംഗത്ത് നേട്ടങ്ങൾ ഉണ്ടാകുന്നതാണ്. പുതിയ ജോലിയിൽ പ്രവേശിക്കും. നിങ്ങളിൽ പലർക്കും പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിന് അവസരമുണ്ടാകും. കച്ചവടരംഗത്ത് പ്രവർത്തിക്കുന്നവർക്ക് നേട്ടങ്ങൾ ഉണ്ടാകാൻ സാധ്യത. ബിസിനസ്സ് വിപുലീകരിക്കാൻ അവസരങ്ങൾ ലഭിക്കും. ഗൃഹനിർമ്മാണം പൂർത്തീകരിക്കുന്നതിന് സാധിക്കും. വിവാഹാലോചനകളിൽ തീരുമാനമാകും. സന്താനങ്ങളുടെ കാര്യത്തിൽ സന്തോഷം അനുഭവപ്പെടുന്നതിന് സാധ്യത. ജീവിതത്തിൽ ഗുണാത്മകമായ ഒരു വഴിത്തിരിവിന്റെ കാലഘട്ടമാണ് ഇത്. സമഗ്ര രാശിചിന്ത നടത്തുന്നത് ഉത്തമം.
പൂരം
ഗുണകരമായ മാറ്റങ്ങൾ ഉണ്ടാകുന്നതിന് സാധ്യത കാണുന്നു. സാമ്പത്തിക പുരോഗതി കൈവരിക്കും. തൊഴിൽപരമായ നേട്ടങ്ങൾക്ക് സാധ്യത. അന്യദേശങ്ങളിൽ ജോലി ചെയ്യുന്നവർക്കും ഗുണാനുഭവങ്ങൾ ഉണ്ടാകും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് വളരെ നേട്ടങ്ങളും പ്രശസ്തിയും ഉണ്ടാകും. കലാകാരികൾക്ക് അസുലഭനേട്ടങ്ങൾ പ്രതീക്ഷിക്കാം. ജീവിതത്തിൽ വളരെ നിർണ്ണായകമായ വഴിത്തിരിവിന്റെ കാലഘട്ടമാണ് വരുന്നത്. വിദ്യാർത്ഥികൾക്ക് പഠനകാര്യങ്ങളിൽ വളരെ പുരോഗതി ഉണ്ടാകും. സ്ത്രീകളുടെ അഭീഷ്ടങ്ങൾ സാധിക്കും. രാശിചിന്തയിലൂടെ വസ്തുതകൾ അറിഞ്ഞ് ഉചിതപ്രതിവിധി കാണുക.
ഉത്രം
ഗുണദോഷ സമ്മിശ്രാവസ്ഥ ഉണ്ടാകുന്നതായി കാണുന്നു. തൊഴിൽരംഗത്ത് ചില അസ്ഥിരാവസ്ഥകൾ ഉണ്ടാകാവുന്നതാണ്. തീരുമാനങ്ങൾ വളരെ ചിന്തിച്ച് എടുക്കുക. ആരോഗ്യകാര്യങ്ങളിൽ നല്ല ശ്രദ്ധ വച്ചുപുലർത്തുക. വിദ്യാർത്ഥികൾക്ക് പഠന കാര്യങ്ങളിൽ ഉദ്ദേശിക്കുന്നത്ര പുരോഗതി ഉണ്ടായെന്നു വരില്ല. അതിനാൽ കൂടുതൽ ജാഗ്രത കാണിക്കുക. ഗൃഹനിർമ്മാണം നടത്തുന്നവർ അമിതവ്യയമുണ്ടാകാതെ സൂക്ഷിക്കണം. കച്ചവടരംഗത്തുള്ളവർ വളരെ ശ്രദ്ധിച്ചില്ലെങ്കിൽ നഷ്ടങ്ങൾ വരാനിടയുണ്ട്. ഉദ്യോഗസ്ഥർ ഓരോ തീരുമാനവും ശ്രദ്ധിച്ച് എടുക്കുക. സമഗ്രമായ രാശിവിചിന്തനം നടത്തുക.
അത്തം
ഗുണദോഷ സമ്മിശ്രാവസ്ഥ കാണുന്നു. തൊഴിൽരംഗത്ത് ചില പ്രതികൂല സാഹചര്യങ്ങൾ ഉണ്ടായേക്കാം. അന്യദേശങ്ങളിൽ ജോലി ചെയ്യുന്നവർ, പ്രത്യേകിച്ച് വനിതകൾ എല്ലാ കാര്യത്തിലും സൂക്ഷ്മത പാലിക്കുക. കച്ചവടരംഗത്തുള്ളവർ ജാഗ്രത പാലിച്ചില്ലെങ്കിൽ നഷ്ടങ്ങൾക്ക് സാധ്യത. വിദ്യാർത്ഥികൾ പഠനകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതാണ്. ഗൃഹനിർമ്മാണം നടത്തുന്നവർ അതിവ്യയമുണ്ടാകാതെ ശ്രദ്ധിക്കണം. വീട്ടമ്മമാർ ആരോഗ്യകാര്യങ്ങളിൽ കൂടുതലായി ശ്രദ്ധിക്കുക. സമ്പൂർണ്ണ രാശിചിന്ത ചെയ്ത് പ്രതിവിധി കാണുക.
ചിത്തിര
അനുകൂലമായ മാറ്റങ്ങൾ പലതുമുണ്ടാകും. തൊഴിൽ രംഗത്ത് പലവിധ നേട്ടങ്ങൾക്ക് സാധ്യത കാണുന്നു. സാമ്പത്തിക പുരോഗതി കൈവരിക്കും. നൂതന സംരംഭങ്ങൾ തുടങ്ങുന്നതിന് സാധിക്കുന്നതാണ്. കച്ചവടക്കാർക്ക് തങ്ങളുടെ പ്രവർത്തനമണ്ഡലം വിപുലീകരിക്കുന്നതിന് സാധിക്കും. ഏത് കാര്യത്തിലും ഗുണകരമായ മാറ്റങ്ങൾ വരും. കലാരംഗത്തുള്ളവർക്ക് അപൂർവ്വ നേട്ടങ്ങൾക്ക് സാധ്യത. സ്ത്രീകളുടെ മനസ്സിന്റെ അഭീഷ്ടങ്ങൾ സാധിക്കുന്നതിന് അവസരമുണ്ടാകും. നിങ്ങളുടെ ജീവിതത്തിലെ വളരെ സുപ്രധാനമായ ചില മാറ്റങ്ങളുടെ കാലഘട്ടമാണ് വരാൻ പോകുന്നത്.
ചോതി
വളരെ ഗുണാത്മകമായ മാറ്റങ്ങൾ പലതും ഉണ്ടാകുന്നതിന് സാധ്യത. കർമ്മരംഗത്ത് വളരെ മാറ്റങ്ങൾ ഉണ്ടാകും. അന്യദേശത്ത് ജോലി ചെയ്യുന്നവർക്കും വളരെ നേട്ടങ്ങൾ വന്നുചേരും. സ്വയംതൊഴിൽ ചെയ്യുന്നവർക്ക് ഉയർച്ചയുണ്ടാകും. കുടുംബത്തിൽ സന്തുഷ്ടി നിലനിൽക്കും. സന്താനവിഷയത്തിൽ തൃപ്തി അനുഭവപ്പെടും. സ്ത്രീകൾക്ക് സൗഭാഗ്യകരമായ കാലഘട്ടമാണ്. പുതിയ ഗൃഹനിർമ്മാണത്തിന് തുടക്കം കുറിക്കും. കലാകാരികൾക്ക് അസുലഭ നേട്ടങ്ങൾക്ക് സാധ്യത കാണുന്നു. ആരോഗ്യകാര്യങ്ങളിൽ വളരെ ശ്രദ്ധിക്കുക. സമഗ്രമായ രാശി വിചിന്തനം ചെയ്ത് പ്രതിവിധി നടത്തുക.
വിശാഖം
ഗുണദോഷ സമ്മിശ്രമായ കാലഘട്ടമാണ് കാണുന്നത്. തൊഴിൽരംഗത്ത് പ്രതികൂലമായ ചില സാഹചര്യങ്ങൾ കാണുന്നു. സാമ്പത്തിക നഷ്ടങ്ങൾ അനുഭവപ്പെടാനിടയുണ്ട്. യാത്രാക്ലേശം, അലച്ചിൽ ഇവ അനുഭവപ്പെട്ടേക്കാം. ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. വിദ്യാർത്ഥികൾക്ക് പഠന കാര്യങ്ങളിൽ ഉദ്ദേശിച്ച രീതിയിൽ മുന്നേറുന്നതിന് തടസ്സങ്ങൾ വരാം. ഗൃഹനിർമ്മാണ കാര്യങ്ങളിലും ചില തടസ്സങ്ങളൊക്കെ ഉണ്ടാകുന്നതിന് സാധ്യത കാണുന്നു. സമ്പൂർണ്ണമായ രാശിചിന്ത ചെയ്ത് ഉചിതമായ പരിഹാരം ചെയ്യുക.
അനിഴം
ഗുണദോഷ സമ്മിശ്ര സമയമാണ് കാണുന്നത്. തൊഴിൽരംഗത്ത് അനുകൂലമല്ലാത്ത ചില സാഹചര്യങ്ങൾ ഉടലെടുക്കാം. പുതിയ ജോലി ലഭിക്കുന്നത് നീണ്ടുപോയേക്കാം. കച്ചവടക്കാർക്ക് പലവിധ തടസ്സങ്ങളും അനുഭവപ്പെടാം. സാമ്പത്തിക നഷ്ടങ്ങൾക്ക് സാധ്യത കാണുന്നു. യാത്രാക്ലേശം, അലച്ചിൽ ഇവയുണ്ടാകാം. വിവാഹാദി കാര്യങ്ങളിൽ കാലതാമസമനുഭവപ്പെടാം. കലാരംഗത്തുള്ളവർ വളരെ ശ്രദ്ധ പാലിക്കുക. ഉദ്യോഗസ്ഥർ തീരുമാനമെടുക്കുമ്പോൾ വളരെ ചിന്തിച്ചുചെയ്യണം. ഗൃഹനിർമ്മാണം നടത്തുന്നവർ പാഴ്‌ചെലവുകൾ ഒഴിവാക്കേണ്ടതാണ്.
തൃക്കേട്ട
ഗുണദോഷ സമ്മിശ്രാവസ്ഥ കാണുന്നു. കർമ്മരംഗത്ത് പ്രതികൂല ചില സാഹചര്യങ്ങൾ അനുഭവപ്പെടുന്നതിന് സാധ്യതയുണ്ട്. ബിസിനസ്സ് ചെയ്യുന്നവർ വളരെ ശ്രദ്ധിച്ചില്ലെങ്കിൽ ധനനഷ്ട സാധ്യതകൾ കാണുന്നുണ്ട്. വിദ്യാർത്ഥികൽ വളരെ സൂക്ഷ്മത പാലിച്ചില്ലെങ്കിൽ പഠനനിലവാരം കുറയാൻ സാധ്യതയുണ്ട്. കലാരംഗത്തുള്ളവരും വളരെ ജാഗ്രത പാലിക്കേണ്ട സമയമാണ്. ധനമിടപാടുകൾ ഈ നാളുകാർ വളരെ ശ്രദ്ധിച്ചുനടത്തുക. ആരോഗ്യകാര്യങ്ങളിൽ കൂടുതലായി ശ്രദ്ധ വേണം. ഏതുകാര്യത്തിലും സൂക്ഷ്മത പാലിക്കുക. സമഗ്രമായി രാശിവിചിന്തനം ചെയ്ത് പ്രതിവിധി കാണുക.
മൂലം
അനുകൂലമായ മാറ്റങ്ങൾ പലതും ഉണ്ടാകുന്നതാണ്. കർമ്മരംഗത്ത് നേട്ടങ്ങൾ കാണുന്നു. സാമ്പത്തികപുരോഗതി കൈവരിക്കും. നൂതനസംരംഭങ്ങൾ തുടങ്ങുന്നതിന് നിങ്ങളിൽ പലർക്കും അവസരമുണ്ടാകുന്നതിന് സാധ്യത. കലാകാരികൾക്ക് അസുലഭനേട്ടങ്ങൾ ഉണ്ടാകാം. ഉദ്യോഗസ്ഥർക്ക് അനുകൂല സാഹചര്യം അനുഭവപ്പെടും. ബിസിനസ്സ് ചെയ്യുന്നവർക്ക് വളരെ നേട്ടങ്ങൾ ഉണ്ടാകുന്നതിനുള്ള സാധ്യത കാണുന്നു. ആരോഗ്യകാര്യങ്ങളിൽ വളരെയധികം ശ്രദ്ധ പാലിക്കുക. വസ്തുവാഹനാദികൾ വാങ്ങുന്നതിനും കഴിയും. സ്ത്രീകൾക്ക് അഭീഷ്ടസിദ്ധിയുണ്ടാകും.
പൂരാടം
ഗുണാത്മകമായ മാറ്റങ്ങൾ പലതും ഉണ്ടാകുന്നതിന് സാധ്യതയുണ്ട്. നൂതനമായ സംരംഭങ്ങൾ ചിലത് ആരംഭിക്കുന്നതിന് കഴിയും. ഇതിലൂടെ വളരെ നേട്ടമുണ്ടാകുന്നതാണ്. വിദ്യാർത്ഥികൾക്ക് നല്ല പുരോഗതി വന്നുചേരും. ഉദ്യോഗസ്ഥർക്കും കർമ്മരംഗത്ത് ഗുണാനുഭവങ്ങൾ ഉണ്ടാകും. നിങ്ങളുടെ ഗൃഹനിർമ്മാണം പൂർത്തീകരിച്ച് താമസം തുടങ്ങുവാൻ കഴിയും. സ്ത്രീകൾക്ക് അപ്രതീക്ഷിതമായ നേട്ടങ്ങൾക്ക് സാധ്യത കാണുന്നു. ദീർഘകാലമായി ചിന്തിക്കുന്ന കാര്യങ്ങൾ സാധിക്കുന്നതാണ്.
ഉത്രാടം
ഗുണദോഷ സമ്മിശ്രാവസ്ഥ കാണുന്നു. കർമ്മരംഗത്ത് ചില പ്രതികൂല സാഹചര്യം ഉണ്ടാകാം. പുതിയ ജോലി ലഭിക്കുവാൻ താമസം വരും. കച്ചവടരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പലവിധ തടസ്സങ്ങളും പ്രയാസങ്ങളും വരാം. വിവാഹാലോചനകളിൽ തീരുമാനം വൈകും. വിദ്യാർത്ഥികൾക്ക് ഉദ്ദേശിച്ച രീതിയിൽ മുന്നോട്ടുപോകുവാൻ തടസ്സം വരാം. ശാരീരികഅസ്വസ്ഥതകൾ വരാമെന്നതിനാൽ ശ്രദ്ധിക്കുക. സ്ത്രീകൾക്ക് അപ്രതീക്ഷിത പ്രയാസങ്ങൾ വന്നേക്കാം. സമഗ്രമായി രാശിചിന്ത ചെയ്ത് പരിഹാരം കാണുക.
തിരുവോണം
ഗുണദോഷ സമാവസ്ഥയാണുള്ളത്. സാമ്പത്തികമായി ചില പ്രതികൂല സാഹചര്യങ്ങൾ അനുഭവപ്പെടാം. കച്ചവടക്കാർക്ക് നഷ്ടങ്ങൾക്ക് സാധ്യത. ജോലി സ്ഥലത്ത് ചില വിഷമതകൾ വന്നേക്കാനിടയുണ്ട്. കുടുംബത്തിൽ അഭിപ്രായ ഭിന്നതകൾ ഉടലെടുക്കാനിടയുണ്ട്. സംഭാഷണത്തിൽ വേണ്ടത്ര കരുതലും മിതത്വവും ശീലിക്കുക. മാനസിക പിരിമുറുക്കങ്ങൾ ഒഴിവാക്കുക. ധനമിടപാടുകൾ ശ്രദ്ധിച്ച് നടത്തുക. വീടുപണി പൂർത്തീകരിച്ച് താമസം തുടങ്ങുന്നതിന് കഴിയും. സ്ത്രീകൾ എല്ലാ കാര്യത്തിലും വളരെ ചിന്തിച്ച് തീരുമാനങ്ങൾ എടുക്കേണ്ടതാണ്.
അവിട്ടം
ഗുണദോഷ സമതുലിതാവസ്ഥ കാണുന്നു. കർമ്മരംഗത്ത് ചില നേട്ടങ്ങളൊക്കെ പ്രതീക്ഷിക്കാം. പുതിയ ജോലിക്ക് സാധ്യതയുണ്ട്. അന്യദേശങ്ങളിൽ ജോലി ചെയ്യുന്നവർക്ക് അനുകൂല സമയമല്ല. ധനപരമായ നഷ്ടങ്ങളും തൊഴിൽരംഗത്ത് വൈഷമ്യങ്ങളും അനുഭവപ്പെടുന്നതിന് സാധ്യത കാണുന്നു. സ്ത്രീകൾ എല്ലാ കാര്യങ്ങളിലും ചിന്തിച്ചു തീരുമാനമെടുക്കേണ്ടതാണ്. യാത്രാക്ലേശം, അസ്വസ്ഥതകൾ ഇവ ഉണ്ടാകുന്നതിന് സാധ്യത. ഗൃഹനിർമ്മാണം പൂർത്തീകരിച്ച് താമസം തുടങ്ങും. കുടുംബത്തിൽ സ്വസ്ഥത നിലനിൽക്കും.
ചതയം
അനുകൂലമായ മാറ്റങ്ങൾ പലതും ഉണ്ടാകുന്നതാണ്. തൊഴിൽരംഗത്ത് നേട്ടങ്ങൾ വന്നുചേരും. നിങ്ങൾക്ക് നൂതനസംരംഭങ്ങൾ തുടങ്ങുന്നതിന് അവസരമുണ്ടാകും. സാമ്പത്തിക പുരോഗതി വന്നുചേരുന്നതാണ്. വീട്ടമ്മമാർക്ക് അപ്രതീക്ഷിത നേട്ടങ്ങൾ പലതും ഉണ്ടാകും. ഉദ്യോഗസ്ഥർക്ക് ഗുണാനുഭവങ്ങൾ പ്രതീക്ഷിക്കാം. വിദ്യാർത്ഥികൾക്ക് നല്ല പഠന പുരോഗതി ഉണ്ടാകുന്നതിന് സാധ്യതയുണ്ട്. വിവാഹാലോചനകളിൽ തീരുമാനം ഉണ്ടാകുന്നതിന് സാധ്യത. പൊതുവേ ഗുണകരമായ മാറ്റങ്ങളുടെ സമയമാണ് ഇത്.
പൂരുരുട്ടാതി
ഗുണദോഷ സമ്മിശ്രാവസ്ഥ അനുഭവപ്പെടുന്നതാണ്. തൊഴിൽരംഗത്ത് ചില പ്രതികൂല സാഹചര്യങ്ങൾ ഉണ്ടാകാം. പുതിയ ജോലി ലഭിക്കുന്നത് വൈകും. സാമ്പത്തികനഷ്ടങ്ങൾ വരാനിടയുള്ളതിനാൽ വസ്തു-വാഹന ഇടപാടുകൾ സൂക്ഷിച്ചുനടത്തുക. സ്ത്രീകൾ പൊതുവേ വളരെ ശ്രദ്ധാപൂർവ്വം എല്ലാ കാര്യങ്ങളും ചെയ്യേണ്ട സമയമാണ്. വീടുപണിയുന്നവർ പാഴ്‌ചെലവുകൾ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കുക. വിദ്യാർത്ഥികൾക്ക് വളരെ ജാഗ്രത ആവശ്യമായി കാണുന്നു. രാശിചിന്ത ചെയ്ത് പരിഹാരം കാണുക.
ഉതൃട്ടാതി
ചില കാര്യങ്ങളിൽ അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകുന്നതാണ്. പുതയ ജോലി ലഭിക്കും. നൂതന സംരംഭങ്ങൾ തുടങ്ങുന്നതിന് അനുകൂല സന്ദർഭം വന്നുചേരും. കച്ചവടക്കാർക്ക് വളരെ നേട്ടങ്ങൾ കാണുന്നു. വിദ്യാർത്ഥികൾക്ക് പുരോഗതി ഉണ്ടാകും. ഉദ്യോഗസ്ഥർക്ക് കർമ്മരംഗത്ത് ഗുണാനുഭവങ്ങൾ വന്നുചേരാം. സ്ത്രീകൾക്ക് അഭീഷ്ടസിദ്ധി ഉണ്ടാകുന്നതാണ്. ദീർഘകാലമായി മനസ്സിൽ ചിന്തിക്കുന്ന കാര്യങ്ങൾ പലതും നടപ്പിൽ വരുന്നതാണ്. ഏത് കാര്യത്തിലും അനുകൂലമായ പരിവർത്തനങ്ങൾ വന്നുചേരുന്നതായി രാശിചിന്ത ചെയ്ത് ഉചിതപ്രതിവിധി കാണുക.
രേവതി
അനുകൂലമായ മാറ്റങ്ങൾ കർമ്മരംഗത്ത് വന്നുചേരുന്നതാണ്. പുതിയ ജോലി ലഭിക്കുന്നതിന് സാധ്യത. അന്യദേശങ്ങളിൽ ജോലി ചെയ്യുന്നവർക്ക് അപ്രതീക്ഷിത നേട്ടങ്ങൾ കാണുന്നു. സാമ്പത്തിക പുരോഗതി ഉണ്ടാകുന്നതാണ്. ഏത് വിധത്തിലുമുള്ള അനുകൂലമാറ്റങ്ങളും ഉണ്ടാകുന്നതായി കാണുന്നു. ഗൃഹനിർമ്മാണം പൂർത്തീകരിച്ച് താമസം തുടങ്ങും. കച്ചവടരംഗത്തുള്ളവർക്ക് സാമ്പത്തിക മേഖല വിപുലീകരിക്കുന്നതിനുള്ള അവസരമുണ്ടാകുന്നതാണ്. സമഗ്രമായ രാശിചിന്ത ചെയ്ത് ഉചിതപ്രതിവിധി കാണുന്നത് ഉചിതമാകുന്നു.