മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളുമായി തിരക്കിലാണ് അമല പോൾ. സോഷ്യൽ മീഡിയയിൽ സജീവമായ താരം ചിത്രങ്ങളും വീഡിയോയുമൊക്കെ പങ്കുവയ്ക്കാറുണ്ട്. ‘Sunset and chill with goddesses‘ is my new fav platform, എന്ന അടിക്കുറിപ്പോടെ അമല പോൾ പോസ്റ്റ് ചെയ്ത പുതിയ വീഡിയോയും വൈറലാവുകയാണ്. അസ്തമയ സൂര്യനൊപ്പം ബീച്ചിൽ ഉല്ലസിക്കുന്ന വീഡിയോ ആണ് താരം പങ്കു വച്ചിരിക്കുന്നത്.
ഒരിടവേളയ്ക്കു ശേഷം മലയാളത്തിലേയ്ക്കു തിരിച്ചുവന്നിരിക്കുകയാണ് അമല. വിവേക് സംവിധാനം ചെയ്യുന്ന ‘ടീച്ചര്‍’ലൂടെയായിരുന്നു അമലയുടെ തിരിച്ചുവരവ്. മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്ത ‘ക്രിസ്റ്റഫർ’ ആണ് അമലയുടെ മറ്റൊരു സിനിമ. ചിത്രത്തിൽ പൊലീസ് ഓഫീസറായാണ് അമല എത്തിയത്. പൃഥ്വിരാജ് പ്രധാന വേഷത്തിലെത്തുന്ന ‘ആടുജീവിത’മാണ് അമല പോളിന്റെ റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രം.