ആ നടന്റെ വിവാഹ ദിവസം ഹൃദയം തകർന്നു പോയി, സിനിമയിൽ കുറ്റബോധം തോന്നിയത്‌ ഒരു കാര്യത്തിൽ മാത്രം: മീന

Staff Reporter
Staff Reporter March 14, 2023
Updated 2023/03/14 at 9:51 PM

തമിഴ് ചാനലായ സിനി ഉലഗത്തിൻറെ നടി സുഹാസിനി നടത്തുന്ന ചാറ്റ് ഷോയിൽ എത്തിയ താരം സിനിമ രംഗത്തെ തൻറെ അനുഭവങ്ങൾ തുറന്നു പറയുകയാണ്.

തൻറെ മകളുടെ ചലച്ചിത്ര രംഗത്തെ അരങ്ങേറ്റവും, ആ ചിത്രത്തിൻറെ വിജയവുമാണ് തൻറെ ഏറ്റവും വലിയ സന്തോഷം എന്നും മീന പറയുന്നു. ഞാനെത്ര സിനിമ ചെയ്തിട്ടുണ്ടെങ്കിലും എത്ര അവാർഡ് വാങ്ങിയാലും എന്റെ മകളുടെ നേട്ടവുമായി താരതമ്യം ചെയ്യാൻ പറ്റില്ലെന്നും മീന പറഞ്ഞു. വിജയ് നായകനായ തെറി എന്ന ചിത്രത്തിലാണ് മീനയുടെ മകൾ നൈനിക അഭിനയിച്ചത്. ഈ ചിത്രം വലിയ ബോക്സ്ഓഫീസ് വിജയമായിരുന്നു.

പടയപ്പ സിനിമയിലെ രമ്യ കൃഷ്ണൻറെ വളരെ പ്രശസ്തമായ നെഗറ്റീവ് റോളിലേക്ക് ആദ്യം വിളിച്ചത്. തന്നെയാണ് എന്നും മീന വെളിപ്പെടുത്തി. പക്ഷെ ആ സമയത്ത് അമ്മ അത് ചെയ്യേണ്ടെന്ന് പറഞ്ഞു. കുറേ സിനിമകളിൽ നായിക വേഷങ്ങൾ ചെയ്ത് നല്ല ഇമേജിൽ നിൽക്കുന്ന സമയത്ത് പടയപ്പയിലെ വില്ലത്തി ഇമേജിലുള്ള വേഷം ചെയ്യുന്നത് കരിയറിനെ ബാധിക്കുമെന്ന് അമ്മ പറഞ്ഞു. ശരിയെന്ന് എനിക്കും തോന്നി. പക്ഷെ ആ കഥാപാത്രം വളരെ വെല്ലുവിളികൾ നൽകുമായിരുന്നു. എനിക്ക് വ്യത്യസ്തമായി ചെയ്യാനുള്ള അവസരമായിരുന്നു. അത് ലഭിച്ചിട്ടും ചെയ്യാൻ പറ്റാഞ്ഞതിൽ കുറ്റബോധമുണ്ട്. അമ്മയുടെ വാക്ക് കേൾക്കാതെ സിനിമ ചെയ്യാമായിരുന്നെന്നും നടി തുറന്ന് പറഞ്ഞു.

സിനിമയിൽ 40 വർഷത്തിന് മുകളിൽ പൂർത്തിയാക്കിയ മീന, അധികം വിവാദങ്ങളിലൊന്നും കുടുങ്ങിയിട്ടില്ല. സിനിമാ രംഗത്തുള്ള എല്ലാവരോടും വളരെ ബഹുമാനത്തോടെ പെരുമാറുന്ന വ്യക്തിയാണെന്നും മീനയെ പറ്റി എല്ലാവരും പറയാറുണ്ട്. മാത്രമല്ല വിവാഹം കഴിക്കണമെന്ന മോഹവുമായി ചില താരങ്ങൾ നടിയുടെ ചുറ്റും കൂടിയെങ്കിലും അവരാരോടും ഇഷ്ടം പറയാതെ നടി മാറി നടക്കുകയാണ് ചെയ്തത്. ഒടുവിൽ മാതാപിതാക്കൾ കണ്ടുപിടിച്ച ആളെ വിവാഹം കഴിക്കുകയും ചെയ്തു.

എന്നാൽ വിവാഹിതനായ ഒരു നടനുമായി മീന പ്രണയത്തിലാണെന്ന് 90 കളിൽ വ്യാപകമായി ഒരു ഗോസിപ്പ് പ്രചരിച്ചിരുന്നു. നടനും കൊറിയോഗ്രാഫറുമായ പ്രഭുദേവയോടായിരുന്നു മീനയ്ക്ക് അത്തരമൊരു ഇഷ്ടം വന്നത്. ഡബിൾസ് എന്ന സിനിമയിൽ നടൻ പ്രഭുദേവയ്ക്കൊപ്പം മീന അഭിനയിച്ചിട്ടുണ്ട്. ഷൂട്ടിങ്ങ് ലൊക്കേഷനിലെ പ്രഭുദേവയുടെ പെരുമാറ്റത്തിലും സംസാരത്തിലും മയങ്ങിയ മീന, പ്രഭുദേവ വിവാഹിതനാണെന്നറിഞ്ഞ് കൊണ്ട് തന്നെ അദ്ദേഹത്തിനോട് അടുക്കാൻ ശ്രമിച്ചിരുന്നതായിട്ടാണ് കഥകൾ പ്രചരിച്ചത്. ഇതിന് ശേഷമാണ് നടി വിവാഹിതയാവുന്നതും ഒരു മകൾക്ക് ജന്മം കൊടുത്തതും.

ഹൃതിക് റോഷനെ തനിക്ക് വലിയ ഇഷ്ടമായിരുന്നുവെന്ന് മീന വെളിപ്പെടുത്തുന്നു. വിവാഹാലോചന നടത്തുന്ന അമ്മയോട് എനിക്ക് ഹൃതിക്കിനെ പോലെയുള്ളയാൾ മതിയെന്നാണ് പറഞ്ഞിരുന്നത്. ഹൃതിക്കിൻറെ വിവാഹ ദിവസം എൻറെ ഹൃദയം തകർന്നു പോയെന്നും മീന പറയുന്നു. എനിക്ക് അന്ന് കല്ല്യാണം ആയിട്ടില്ലെന്നും നടി പറയുന്നു. സുഹാസിനി മീന ഹൃതിക്കിനെ പരിചയപ്പെടുന്ന പഴയ ഫോട്ടോ ഷോയിൽ കാണിച്ചപ്പോഴാണ് നടനോടുള്ള തൻറെ സ്നേഹവും ആരാധനയും മീന തുറന്നു പറഞ്ഞത്.

2022 ജൂൺ ഇരുപത്തിയെട്ടിനാണ് നടി മീനയുടെ ഭർത്താവ് വിദ്യസാഗർ അന്തരിക്കുന്നത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യസാഗർ ചെന്നൈയിലെ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. അസുഖബാധിതനായ ഭർത്താവിനെ രക്ഷിക്കാൻ എല്ലാ വിധത്തിലും മീന ശ്രമിച്ചിരുന്നു.

ഭർത്താവിന്റെ മരണത്തിന് ശേഷം അധികം വൈകാതെ മീന സിനിമയിലേക്ക് തന്നെ തിരികെ വന്നിരുന്നു. എന്നാൽ ചിലരത് വലിയ വിമർശനമാക്കി മാറ്റുകയാണ് ചെയ്തത്. ഭർത്താവ് നഷ്ടപ്പെട്ട ഒരാൾ ഇത്ര പെട്ടെന്ന് സന്തോഷത്തിലേക്ക് മടങ്ങി വന്നതിനെ ചിലർ പരിഹസിച്ചു. എന്നാൽ മീനയുടെ ഈ തീരുമാനത്തിന് പിന്തുണ നൽകുകയാണ് ആരാധകരും സുഹൃത്തുക്കളുമൊക്കെ ചെയ്തത്.

Comments

comments

Share this Article