തമിഴിലെ പ്രശസ്ത താരങ്ങളിൽ ഒരാളാണ് ഫയിൽവാൻ രംഗനാഥൻ. ഇദ്ദേഹം ഇപ്പോൾ ധനുഷിന്റെ ഭാര്യയും രജനീകാന്തിന്റെ മകളുമായ ഐശ്വര്യ രജനീകാന്തിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുകയാണ്.
“ഐശ്വര്യ എപ്പോഴും വളരെ ജോളി ആയി നടക്കുന്ന വ്യക്തിയാണ്. അവർ ഭർത്താവുമായി പിരിഞ്ഞു താമസിക്കുന്ന ഒരു സ്ത്രീ ആണ്. കൂടാതെ രണ്ടു കുട്ടികളുടെ അമ്മയാണ്. ഇതൊന്നും ചിന്തിക്കാതെ അവർ ആണ് തുട ഒക്കെ കാണിക്കുന്ന ചെറിയ വസ്ത്രം ധരിച്ചു ജിമ്മിൽ പോയി വർക്ക് ഒക്കെ ചെയ്തു ആ ചിത്രങ്ങൾ എല്ലാം തന്നെ പുറത്തുവിടുന്നത്. ജിമ്മിൽ വർക്ക്ഔട്ട് ചെയ്യണമെങ്കിൽ അവർക്ക് അത് കാണിച്ചാൽ പോരെ. പിന്നെ എന്തിനാണ് ഇതുപോലെയുള്ള ഫോട്ടോഷൂട്ട് നടത്തുന്നത്?” – ഇയാൾ വിമർശിക്കുന്നു.

“ഐശ്വര്യയുടെ സിനിമയ്ക്ക് അനിരുദ്ധ് സംഗീതം ഒരുക്കുകയാണ് എന്ന് പറഞ്ഞാൽ ശരിയാവില്ല. കാരണം അവരുടെ സിനിമയുടെ ഗാനം നിർവഹിക്കുന്നത് എ ആർ റഹ്മാൻ ആണ്. പക്ഷേ സ്ഥിരമായി ഐശ്വര്യ അനിരുദ്ധീന്റെ സ്റ്റുഡിയോയിൽ പോകുന്നുണ്ട്” – ഇയാൾ പിന്നീട് പറയുന്നത് ഇങ്ങനെ.
ഇതിനുമുമ്പും ഇയാൾ വിവാദങ്ങളിൽ നിറഞ്ഞിരുന്നു. നടി മീനയെ ധനുഷ് വരുന്ന ജൂലൈ മാസത്തിൽ വിവാഹം ചെയ്യും എന്നായിരുന്നു ഇയാൾ പറഞ്ഞത്.
അതേസമയം സ്വന്തം പോപ്പുലാരിറ്റിക്ക് വേണ്ടി മറ്റുള്ളവരുടെ സ്വകാര്യ കാര്യങ്ങളിൽ കയറി ഇടപെട്ടുകൊണ്ട് എന്തെങ്കിലുമൊക്കെ വിളിച്ചു പറയുന്ന കൂട്ടത്തിൽ പെടുന്ന ആളാണ് ഫയൽവാൻ രംഗനാഥൻ എന്നും ഇയാൾ ഉന്നയിക്കുന്ന കാര്യങ്ങൾക്ക് ഒന്നും തന്നെ ആരും ഉത്തരം പറയേണ്ട എന്നും അങ്ങനെയായാൽ ഇയാൾ തന്നെ ഇതുപോലെയുള്ള കാര്യങ്ങൾ നിർത്തിക്കോളും എന്നുമാണ് ആളുകൾ പറയുന്നത്.