രണ്ട്‌ ജനനേന്ദ്രിയം, രണ്ട്‌ ഗർഭപാത്രം, ഒരു മാസം രണ്ടു തവണ ആർത്തവം: അത്യപൂർവ്വ ശാരീരിക അവസ്ഥ തുറന്ന് പറഞ്ഞ്‌ യുവതി

Staff Reporter
Staff Reporter May 13, 2022
Updated 2022/05/13 at 6:16 PM

അസാധാരണ ശാരീരിക പ്രത്യേകളുള്ള നിരവധി പേരെ നാം വാർത്തകളിലൂടെ അറിയാറുണ്ട്‌. എന്നാൽ അത്യപൂർവ്വം എന്ന് വിശേഷിപ്പിക്കാൻ കഴിയുന്ന ചില ശാരീരിക വൈകല്യമുള്ളവരും നമുക്കിടയിൽ ജീവിക്കുന്നുണ്ടെന്നത്‌ അതിശയകരമായ കാര്യമാണ്‌. അങ്ങനെയൊരു യുവതിയുടെ തുറന്നു പറച്ചിലാണ്‌ ഇപ്പോൾ വൈറലാവുന്നത്‌. രണ്ട് ജനനേന്ദ്രിയവുമായാണ് 37 കാരിയായ ലിയന്ന ബെന്നിന്റെ ജനനം. തനിക്ക് മാസത്തിൽ രണ്ട് തവണ ആർത്തവം ഉണ്ടാകുമെന്നും ഒരേ സമയം രണ്ട് പുരുഷന്മാരിൽ നിന്നും രണ്ട് ഗർഭ പാത്രങ്ങളിലായി ഗർഭം ധരിക്കാൻ സാധിക്കുമെന്നും ഇവർ വെളിപ്പെടുത്തി.

രണ്ട് ഗർഭ പാത്രത്തിന് പുറമേ രണ്ട് ഗർഭാശയ മുഖങ്ങളും ലിയന്നയ്ക്ക് ഉണ്ട്. ടിക് ടോക്കിലൂടെയാണ് തന്റെ അപൂർവ്വത ലിയൻ ലോകത്തോട് പറഞ്ഞത്. താൻ എല്ലായിടത്തു നിന്നും നേരിടുന്ന ചില ചോദ്യങ്ങൾക്കും ഇവർ വീഡിയോയിലൂടെ മറുപടി നൽകി. ഒരു സ്ത്രീക്ക് ചെയ്യാൻ പറ്റുന്ന എല്ലാ കാര്യങ്ങളും ചെയ്യാൻ തനിക്കും സാധിക്കും എന്നും ഇവർ പറയുന്നു. എന്നാൽ മറ്റു സ്ത്രീകൾ ഒരു പ്രാവശ്യം ചെയ്യുന്ന കാര്യം തനിക്ക് രണ്ടു തവണ സാധിക്കും.

ആർത്തവ സമയത്ത് തനിക്ക് രണ്ട് നാപ്കിനുകൾ ഉപയോഗിക്കേണ്ടി വരുന്നു. രണ്ട് പീരിയഡുകളും ഏകദേശം രണ്ട് സമയത്താണ് സംഭവിക്കുന്നത്. അപ്പോഴെല്ലാം രണ്ട് നാപ്കിനുകൾ ഉപയോഗിക്കണം. ആർത്തവകാലം വളരെ വേദനാ ജനകമാണെന്നും ലിയൻ പറയുന്നു. ഒരേ സമയം രണ്ട് പുരുഷന്മാരിൽ നിന്നും ഗർഭിണിയാകാൻ സാധിക്കും. ഒരു മാസക്കാലത്തിനുള്ളിൽ തന്നെ രണ്ട് പുരുഷന്മാരിൽ നിന്നും ഗർഭിണിയാകാനും സാധിക്കുമെന്ന് ഇവർ തുറന്നു പറഞ്ഞു.

News Source: https://nypost.com/2022/05/11/i-was-born-with-two-vaginas-two-uteruses-and-two-cervixes/

YOU MAY ALSO LIKE THIS VIDEO

Comments

comments

Share this Article