വിവാഹത്തിനായി അഹാന കൃഷ്ണകുമാർ ഗുരുവായൂർ അമ്പല നടയിൽ, ഒപ്പം ആ സന്തോഷ വാർത്തയും

Staff Reporter
Staff Reporter May 9, 2022
Updated 2022/05/09 at 6:07 PM

അഭിനയം മാത്രമല്ല തനിക്ക് മറ്റ് പല മേഖലകളിലും മികവുണ്ടെന്ന് തെളിയിച്ച വ്യക്തി കൂടിയാണ് അഹാന കൃഷ്ണകുമാർ. അച്ഛൻ കൃഷ്ണകുമറിന്റെ പാത പിന്തുടർന്നുകൊണ്ട് തന്നെ അഭിനയ രംഗത്തേക്ക് എത്തിയ താരം. അഭിനേത്രി, സംവിധായിക, യൂട്യൂബർ, ഗായിക എന്നിങ്ങനെ പല മേഖലകളിലും താരം ശോഭിച്ചിട്ടുണ്ട്. ഞാൻ സ്റ്റീവ് ലോപ്പ്‌സ് എന്ന ചിത്രത്തിലൂടെ മലയാള സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ച താരം, ഇതിനോടകം തന്നെ ഒരുപാട് നായിക വേഷങ്ങൾ സിനിമകളിൽ ചെയ്തിട്ടുണ്ട്. അഭിനയ ജീവിതത്തോടൊപ്പം തന്നെ സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് അഹാന കൃഷ്ണ.

തന്റെ എല്ലാ വിശേഷങ്ങളും സന്തോഷങ്ങളും അഹാന ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്, ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. ഒരു വിവാഹത്തിനായി ഒരുങ്ങിയിരിക്കുന്ന അഹാനയുടെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. തന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ഗുരുവായൂർ അമ്പല നടയിൽ എത്തിയിരിക്കുകയാണ് അഹാന കൃഷ്ണ.

തന്റെ ഉറ്റ സുഹൃത്തും കളിക്കൂട്ടുകാരിയുമായ ശ്രീലക്ഷ്മിയുടെ വിവാഹത്തിന് പങ്കെടുക്കാനാണ് സാരിയിൽ സുന്ദരിയായി ഒരുങ്ങി അഹാന എത്തിയത്. എന്റെ കൂടെ വളർന്ന മറ്റൊരുവൾ കൂടി വിവാഹിതയായിരിക്കുന്നു.. എന്ന് കുറിച്ചുകൊണ്ടാണ് കൂട്ടുകാരിക്ക് അഹാന ആശംസകൾ നേർന്നത്.

അഹാനയുടെ പോസ്റ്റും വിവാഹത്തിനോടനുബന്ധിച്ച്‌ പങ്കുവെച്ച ഫോട്ടോകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.. അതേസമയം, പിടികിട്ടാപുള്ളിയാണ് അഹാനയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. നാൻസി റാണി, അടി എന്നിവയാണ് താരത്തിന്റേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ.

YOU MAY ALSO LIKE THIS VIDEO

Comments

comments

Share this Article