കൂട്ടുകാർ പോലും ഒറ്റപ്പെടുത്തും വായനാറ്റം ഉണ്ടെങ്കിൽ, ഇതാ വായനാറ്റം അകറ്റാനുള്ള എളുപ്പ വഴികൾ

Staff Reporter
Staff Reporter May 3, 2022
Updated 2022/05/03 at 9:52 PM

പലപ്പോഴും വായ്‌നാറ്റം ഉണ്ടാകുന്നത് നമ്മുടെ ആരോഗ്യപ്രശ്‌നങ്ങളുടെ സൂചനയായാണ്. നമ്മളുടെ പ്രശ്‌നത്തേക്കാളുപരി അത് മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുക.

വായ്‌നാറ്റം വായ തുറക്കുമ്പോൾ പുറത്തുവരുന്ന നിശ്വാസവായുവിനുണ്ടാകുന്ന അസഹ്യമായ ഗന്ധമാണ്. അതിന് പല്ലുകളിലുണ്ടാകുന്ന ചില പ്രശ്‌നങ്ങളും കാരണമാകാറുണ്ട്. അനാവശ്യമായ വായ്‌നാറ്റത്തെകുറിച്ചുള്ള പേടികൊണ്ടും വായ്‌നാറ്റം ഉണ്ടായേക്കാം. ഈ അവസ്ഥയ്ക്ക് പറയുന്ന പേര് ഹെലിറ്റോ ഫോബിയ എന്നാണ്.

വായ്‌നാറ്റം അകറ്റാൻ ഇതാ ചില വഴികൾ

  • വെളുത്തുള്ളി, ഉള്ളി, ആൽക്കഹോൾ എന്നിവ ഒഴിവാക്കുക.
  • കലോറി കുറവുള്ള ചെറിയ ആഹാരങ്ങൾ രണ്ടോ മൂന്നോ മണിക്കൂറുകൾക്കിടയിൽ കഴിക്കുക, വായ് കഴുകുക.
  • വായ്‌നാറ്റം മോണ രോഗങ്ങൾ കൊണ്ടോ മോണയിലുണ്ടാകുന്ന രക്തസ്രാവം കൊണ്ടോ അല്ലെങ്കിൽ ഗ്യാസ് പ്രശ്‌നങ്ങൾ, ഡയബറ്റിസ്, കരൾ രോഗങ്ങൾ തുടങ്ങിയവ കൊണ്ടോ ആവാം. അത് കണ്ടെത്തുക.
  • ദിവസവും 10 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക.
  • ദിവസവും മൗത്ത് വാഷ് ഉപയോഗിക്കാൻ ശ്രമിക്കുക. പല്ലുകൾക്ക് ഫ്‌ലോസിങ് ട്രീറ്റ്‌മെന്റ് ചെയ്യാൻ ആരും അധികം ശ്രമിക്കാറില്ല, എന്നാൽ, വായ്‌നാറ്റമുള്ളവർക്കും അല്ലാത്തവർക്കും വായുടെ ആരോഗ്യ സംരക്ഷണത്തിന് ഫ്‌ലോസിങ് അത്യാവശ്യമാണ്. പല്ലുകൾക്കിടയിൽ നിരവധി സൂക്ഷ്മവസ്തുക്കൾ അടിയാറുണ്ട്. അവ ഫ്‌ലോസിങ് വഴിയേ നീക്കം ചെയ്യാനാകൂ.

ഒരു ദിവസം രണ്ട് നേരം ടൂത്ത്‌പേസ്റ്റ് ഉപയോഗിച്ച്‌ പല്ല്‌ തേക്കുക. അതുവഴി വായ്‌നാറ്റത്തിന് കാരണമാകുന്ന പ്ലേഖ് (plaque) ടാർട്ടാർ (tartar) എന്നിവ ഉണ്ടാകുന്നത് തടയാൻ കഴിയും.

നാക്ക് നിത്യേന വൃത്തിയാക്കുക, മോണകളും വൃത്തിയായി സൂക്ഷിക്കുക. എല്ലാ ആറ് മാസവും ദന്തരോഗ വിദഗ്ദനെ സന്ദർശിക്കുന്നത് പ്രധാനപ്പെട്ടതാണ്. പല്ലിൽ അടിഞ്ഞുകൂടുന്ന ടാർട്ടാർ വൃത്തിയാക്കാൻ ഇവരുടെ സഹായം ലഭിക്കും.

YOU MAY ALSO LIKE THIS VIDEO, പീരിഡ്‌ ദിവസങ്ങളിൽ രണ്ടിൽ കൂടുതൽ പാഡുകൾ ഉപയോഗിക്കുന്ന സ്ത്രീകൾ അറിയാൻ: 3 തരം ആർത്തവ പ്രശ്നങ്ങൾ

Comments

comments

Share this Article