അരികൊമ്പന്റെ ജീവിതം സിനിമയാകുന്നു , ആവേശത്തോടെ അരികൊമ്പൻ ആരാധകർ …

Staff Reporter
Staff Reporter May 6, 2023
Updated 2023/05/06 at 12:50 PM

ഇടുക്കിയിലെ ശാന്തന്‍പാറ, ചിന്നക്കനാല്‍ മേഖലകള്‍ വിറപ്പിച്ച  കാട്ടാന അരിക്കൊമ്പന്‍റെ സംഭവബഹുലമായ കഥ വെള്ളിത്തിരയിലെത്തുന്നു.കേരളത്തിൽ ഇന്നും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന അരിക്കൊമ്പന്റെ ജീവിതം സിനിമയാക്കുമ്പോൾ ആകാംക്ഷയിലാണ് പ്രേക്ഷകര്‍. അരിക്കൊമ്പനെ വാസ സ്ഥലത്തു നിന്ന് മാറ്റിയതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഇന്നും ചർച്ചകള്‍ നടത്തുകയാണ്. ചിന്നക്കനാലില്‍ നിന്ന് പിടികൂടി പെരിയാര്‍ വനത്തിലേക്ക് മാറ്റിയ അരിക്കൊമ്പന് സോഷ്യല്‍ മീഡിയയില്‍ ഒരു കൂട്ടം ആളുകള്‍ സൂപ്പര്‍ താര പരിവേഷമാണ് നല്‍കുന്നത്.    ബാദുഷാ സിനിമാസിന്റെയും പെൻ ആൻഡ് പേപ്പർ ക്രിയേഷൻസിന്റെയും ബാനറിലാണ് ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്.സാജിദ് യഹിയയാണ് സംവിധായകൻ. സുഹൈല്‍ എം കോയ ആണ് അരിക്കൊമ്പന്റെ കഥ ഒരുക്കുന്നത്. ചിത്രത്തിന്റെ താര നിർണ്ണയം പുരോഗമിക്കുന്നു.

 എന്‍ എം. ബാദുഷ, ഷിനോയ് മാത്യു, രാജൻ ചിറയിൽ,മഞ്ജു ബാദുഷ, നീതു ഷിനോയ്, പ്രിജിൻ ജെ പി എന്നിവരാണ് ചിത്രം നിർമിക്കുന്നത്.ഷാരോൺ ശ്രീനിവാസ്, പ്രിയദർശിനി,അമൽ മനോജ്, പ്രകാശ് അലക്സ് വിമൽ നാസർ, നിഹാൽ സാദിഖ്, അനീസ് നാടോടി, നരസിംഹ സ്വാമി, വിജിത്, ആസിഫ് കുറ്റിപ്പുറം, അബു വളയംകുളം, മാഗ്ഗുഫിൻ പ്രതീഷ് ശേഖർ തുടങ്ങിയവരാണ് അരിക്കൊമ്പന്റെ അണിയറപ്രവർത്തകർ

Comments

comments

Share this Article