ജ്യോതിഷ പ്രകാരം ഏതൊരു ഗ്രഹത്തിന്റെയും രാശിമാറ്റം വളരെ പ്രധാനപ്പെട്ടതായി കണക്കാക്കപ്പെടുന്നു. മാര്‍ച്ച് മാസത്തില്‍ ബുധന്‍, ശനി, സൂര്യന്‍, ശുക്രന്‍ എന്നീ നാല് ഗ്രഹങ്ങളുടെ ചലനം മാറും. ഈ ഗ്രഹങ്ങളുടെ മാറ്റം ചില രാശിക്കാര്‍ക്ക് ഗുണം ചെയ്യുകയും മറ്റ് ചില രാശിക്കാര്‍ക്ക് ദോഷമുണ്ടാക്കുകയും ചെയ്യാം.
ശനിയുടെ ഉദയം
മാസാരംഭത്തില്‍ തന്നെ ശനിദേവന്‍ കുംഭം രാശിയില്‍ ഉദിക്കും.2 023 മാര്‍ച്ച് 06 തിങ്കളാഴ്ച രാത്രി 11.36 ന് ശനി കുംഭത്തില്‍ ഉദിക്കും. അതേ സമയം കുംഭ രാശിയില്‍ തന്നെ സൂര്യനും ബുധനും ഉണ്ടാകും. ജ്യോതിഷ പ്രകാരം ചില രാശിക്കാര്‍ക്ക് ശനിയുടെ ഉദയം മൂലം സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. ഇടവം, ചിങ്ങം, തുലാം, കുംഭം എന്നീ രാശിക്കാര്‍ക്ക് ഈ സ്ഥാനത്ത് ശനി വരുന്നത് ഗുണം ചെയ്യും.
സൂര്യന്റെ സംക്രമണം
ഈ മാസം പകുതിയോടെ സൂര്യനും രാശി മാറാന്‍ പോകുന്നു. മാര്‍ച്ച് 15ന് രാവിലെ 6.13ന് സൂര്യദേവന്‍ മീനരാശിയില്‍ പ്രവേശിക്കും.
ശുക്രന്റെ രാശിമാറ്റം
2023 മാര്‍ച്ച് 12 ബുധനാഴ്ച ശുക്രന്‍ മീനം രാശി വിട്ട് മേടത്തില്‍ പ്രവേശിക്കും. സമ്പത്തിന്റെയും സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഘടകമായി ശുക്രനെ കണക്കാക്കുന്നു. രാവിലെ 08.13നാണ് ശുക്രന്‍ മേടരാശിയില്‍ സഞ്ചരിക്കുക.
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
മാര്‍ച്ച് മാസം മേടം രാശിക്കാര്‍ക്ക് ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞതായിരിക്കും. സാമ്പത്തിക സ്ഥിതി മോശമാകാം. ഈ ഗ്രഹങ്ങളുടെ സംയോജനം കുടുംബ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. ഈ സമയത്ത് നിങ്ങള്‍ കഠിനാധ്വാനം ചെയ്യുമെങ്കിലും ധനലാഭം കുറവായിരിക്കും. പഴയ രോഗം വീണ്ടും വരാം. ബിസിനസ് ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞതായിരിക്കും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
മാര്‍ച്ച് മാസത്തില്‍ ചിങ്ങം രാശിക്കാര്‍ സൂര്യന്റെ ഭാവത്തിലായിരിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് മാനസിക പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ധനലാഭം കുറവായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ കുഴപ്പങ്ങള്‍ ഉണ്ടാകാം. ആരോഗ്യപരമായ പ്രശ്‌നങ്ങളും നിങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
മാര്‍ച്ചിലെ ഗ്രഹസംക്രമം മൂലം കന്നിരാശിക്കാര്‍ക്ക് സാമ്പത്തിക കാര്യങ്ങളില്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരും. ധനനഷ്ടം ഉണ്ടാകാം. ചെലവുകള്‍ വര്‍ധിച്ചേക്കാം. ബിസിനസുമായി ബന്ധപ്പെട്ടവര്‍ക്ക് പ്രശ്‌നങ്ങള്‍ വന്നേക്കാം. സഹപ്രവര്‍ത്തകരുമായി അകല്‍ച്ച ഉണ്ടാകാം. ആരോഗ്യ കാര്യങ്ങളില്‍ അശ്രദ്ധ ഒഴിവാക്കുക.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
മാര്‍ച്ചിലെ ഗ്രഹങ്ങളുടെ സംയോജനം മൂലം കുംഭം രാശിക്കാര്‍ക്ക് ജോലിസ്ഥലത്ത് പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ഈ സമയത്ത് നിങ്ങളുടെ ബിസിനസ്സില്‍ മാറ്റങ്ങളുണ്ടാകാം. ഇതോടൊപ്പം കുടുംബവുമായും കലഹമുണ്ടാകാം.