അത്ഭുത ശക്തിയുള്ള 16 ഹോമങ്ങൾ: ഇത്‌ നടത്തിയാൽ കാര്യസിദ്ധിയും ഐശ്വര്യവും ഉറപ്പ്‌

Staff Reporter
Staff Reporter May 4, 2022
Updated 2022/05/04 at 4:10 PM

1. ഗണപതിഹോമം
ഗണ പതിഹോമം എന്ന് കേട്ടിട്ടില്ലാത്തവർ ഉണ്ടാകില്ല.വിഘ്നങ്ങൾ ഒഴിവാക്കാനാണ് ഗണപതി ഹോമം നടത്തുന്നത്. വിഘ്നനിവാരണത്തിനും സർവ്വവിധമായ സമ്പൽ സമൃദ്ധിക്കും പുതിയതായി തുടങ്ങുന്ന എത്‌ സംരഭങ്ങൽക്കും മുന്നോടിയായി നടത്തുന്ന കർമ്മമാണിത്.

2. മൃത്യുഞ്ജയ ഹോമം
രോഗ ശാന്തിക്കും ആരോഗ്യലബ്ധിക്കുമാണ് മൃത്യംഞ്ജയ ഹോമം നടത്തുന്നത്. ‘ചിറ്റമൃത് വള്ളി, പേരലിൻമൊട്ട് , എള്ള്, കറുക , പാൽ ,നെയ്യ് പൽപ്പായാസം , എന്നി ദ്രവ്യങ്ങൾ 144 പ്രാവിശ്യം വീതം മൃത്യംഞ്ജയ മന്ത്രം ചൊല്ലി ഹോമിക്കുകയാണ് ആചാരം. ആരോഗ്യവർദ്ധനക്കും മൃത്യംഞ്ജയ ഹോമം നല്ലതാണ്. ദുരിതാധിക്യത്തിൽ ഹോമസംഖ്യ കുട്ടുകയുമാകാം . 7 കൂട്ടം ദ്രവ്യങ്ങളും 1008 വീതം ഹോമികുന്നതിനെ മഹാ മൃത്യംഞ്ജയ ഹോമം എന്ന് പറയുന്നു.

3. മഹാസുദർശന ഹോമം
ശത്രുദോഷ ദുരിതം നിങ്ങുന്നതിന് ഏറ്റവും ഫല പ്രദമാണ് മഹാസുദർശനഹവനം രാവിലെയോ വൈകിട്ടോ ചെയ്യാം മഹാസുദർശന മൂർത്തിയെ ആവാഹിച്ച് ഹോമങ്ങളും പുജകളും നടത്തി ശത്രുദോഷം നിശേഷം മാറ്റാവുന്നതാണ് .

4. അഘോരഹോമം
ശത്രുദോഷം ദുരിതം വളരെ കഠിനമാണങ്കിൽ ശിവസങ്കല്പത്തിലുള്ള ശക്തമായ ഈ ഹോമം ചെയ്യാവുന്നതാണ് . അഘോര മൂർത്തിയെ പത്മത്തിൽ ആവാഹിച്ച് പുജയും, ഹോമാകുണ്ഡത്തിൽ സമത്തുക്കളുടെ ഹോമവും നടത്തുന്നു . രാവിലേയോ വൈകിട്ടോ ഈ ഹോമം ചെയ്യാറുണ്ട്. വളരെ ശക്തമായ ഹോമമായതിനാൽ പ്രശ്നവിധിയിലുടെയോ, നിമിത്തങ്ങലിലുടെയോ അത്യാവശ്യമാണങ്കിലെ ഈ ഹോമം നടത്താവു.

5. ശൂലിനി ഹോമം
ദ്യഷ്ടി ദോഷവും ശത്രു ദോഷവും മറ്റ് ശക്തമായ ദോഷങ്ങൾക്ക് ശൂലിനി ഹോമം പരിഹാരമാണ് . സംഖ്യകൾ ദോഷങ്ങളുടെ കാഠിന്യം ഏറ്റ കുറച്ചിലനുസരിച്ച് ചെയ്യാം. പൂജിക്കുന്നതിനു ശൂലിനിയന്ത്രം വരയ്ക്കണം ചുവന്ന പുഷ്പങ്ങൾ ചുവന്ന പട്ട് . ചുവന്ന മാലകൾ എന്നിവയാണ് ഉപയോഗിക്കേണ്ടത് .

6. നൃസിംഹഹോമം
ഉഗ്രമുർത്തിയായ നരസിംഹ മുർത്തിയെ അഗ്നിയിൽ ആവാഹിച്ച് പൂജിച്ചു ചെയ്യുന്ന ഹോമമാണ് ന്യസിംഹഹോമം. 26 ശക്തി സംഖ്യ ഹോമിക്കാം . ഉഗ്രശക്തിയുള്ള ഹോമാമയതിനാൽ അത്യാ വശ്യ ഘട്ടങ്ങളിലെ ചെയ്യാവൂ. ചുവന്ന പൂക്കൾ ഉത്തമം . ന്യസിംഹഹോമം ശത്രുദോഷ ശക്തിക്ക് ഉത്തമമാണ് .

7. പ്രത്യംഗിരാ ഹോമം
ആഭിചാരദോഷം കൊണ്ട് വലയുന്നവർക്ക്‌ അതിവ അത്യാവശ്യ ഘട്ടങ്ങളിൽ ദേവിസങ്കൽപത്തിൽ നടത്തുന്ന ഹോമമാണിത് , സുദർശനഹോമം, നരസിംഹ ഹോമം , ആഘോര ഹോമം , ശൂലിനി ഹോമം തുടങ്ങിയ ഹോമങ്ങളാൽ സാധിക്കാത്ത ഘട്ടത്തിലേ ഈ ഹോമം നടത്താറുള്ളു . നല്ല ഉപാസനയുള്ളവരേ ഈ ഹോമം ചെയ്യാവു ദൃഷ്ടി ദോഷം , ശാപം , നേർച്ചകൾ ഇവയെല്ലാം മാറ്റുന്നതിന് പ്രത്യംഗിരാ ഹോമമാണ് ഉത്തമം.

8. ആയുസൂക്ത ഹോമം
ഹോമാഗ്നിയിൽ ശിവനെ അവാഹിച്ച് പുജിച്ചു നടത്തുന്ന ഈ ഹോമം ആയുർബലത്തിൽ വിശേഷമാണ്. ദശാസന്ധി ദോഷകാലത്തും വിശേഷിച്ച് കണ്ടകശ്ശനി പോലുള്ള ദുരിതകാലങ്ങളിലും ആയുസുക്ത് ഹോമം നടത്തുന്നത് ഉത്തമമാണ് 7 പ്രാവശ്യമോ 12 പ്രാവശ്യമോ നടത്താം.

9. കറുക ഹോമം
മൃത്യു സൂക്ത മന്ത്രം കൊണ്ടും ത്ര്യംബകം മന്ത്രം കൊണ്ടുമുള്ള കറുക ഹോമം പ്രസിദ്ധമാണ് ആയു ദോഷത്തിനും രോഗ ദുരിത നിവാരണത്തിനും ചെലവു കുറച്ച് ചെയ്യാവുന്ന ഒരു കർമ്മമാണിത്. കറുകയും നെയ്യുമാണിതിന് ഹോമിക്കുന്നതെങ്കിലും ചിലയിടങ്ങളിൽ ഹവിസ്സും ഹോമിയ്ക്കാറുണ്ട് കുട്ടികൾക്ക് ബാലാരിഷ്ടത മാറാനും ഇത് ഉത്തമമാണ് .

10. മൃത സഞ്ജീവനി ഹോമം
ആയുർദോഷം ശക്തമായുണ്ടങ്കിൽ ദോഷ ദുരിതം നീക്കുന്നതിന് നടത്തുന്ന അത്യപൂർവ്വ ഹോമമാണിത് ചിലയിടങ്ങളിൽ ബ്രാഹ്മ മുഹൂർത്തത്തിലും ചിലയിടങ്ങളിൽ രാത്രിയും നടത്താറുണ്ട് ചില ആചാരങ്ങളിൽ പിറ്റേദിവസം അസ്തമയം വരെയും ഹോമം തുടരുന്നു അത്യപൂർവ്വവും അതീവ ശക്തിയുള്ളതുമായ ഈ ഹോമം ഉത്തമനായ കർമ്മിയെ കൊണ്ടേ ചെയ്യിക്കാൻ പാടുള്ളൂ .

11. സ്വയംവര പാർവ്വതി ഹോമം
ഹോമാഗ്നിയിൽ പാർവ്വതിയെ ആവാഹിച്ച് പൂജിച്ച് നടത്തുന്ന ഈ ഹോമം വിവാഹ തടസ്സം നീങ്ങുന്നതിനും കാര്യസാദ്ധ്യത്തിനും ഉത്തമമാണ് ഹോമശേഷം കന്യാകമാർക്ക് അന്നദാനം വസ്ത്രദാനം നല്ലത് , തിങ്കൾ , വെള്ളി , പൗർണ്ണമി കർമത്തിന് ഉത്തമം .

12. ത്രിഷ്ടുപ്പ് ഹോമം
ദൃഷ്ടിദോഷ ശാന്തിക്കും ശത്രു ദോഷം നീങ്ങുന്നതിനും ചെയ്യുന്ന ഹോമമാണ് ത്രിഷ്ടുപ്പ് ഹോമം രാത്രിയാണ് ഉത്തമമെങ്കിലും രണ്ടു നേരവും ചെയ്യാം ശത്രുക്കൾ നമുക്കു നേരേ ചെയ്യുന്ന കർമ്മങ്ങൾ അവർക്ക് തന്നെ തിരിച്ചടിക്കുന്നതാണ് ഈ കർമ്മതിന്റെ പ്രത്യേകത .പല കർമ്മം ചെയ്തിട്ടും ദുരിത ശാന്തിയില്ലെങ്കിൽ ഈ കർമ്മം നടത്തുന്നത് ഫലം . മന്ത്രത്തിന്റെ ശക്തി ഗൗരവും മൂലം ചെറിയ സംഖ്യകളാണ് ഹോമിക്കുന്നത് .

13. അശ്വാരൂഡ ഹോമം
ദാമ്പത്യ ഭദ്രതയ്ക്ക് വശ്യ സ്വരൂപിണിയായ പാർവ്വതി ദേവിയെ സങ്കല്പിച്ച് ആവാഹിച്ച് പൂജ ചെയ്ത് നടത്തുന്ന ഹോമമാണിത് . രണ്ടു നേരവും ചെയ്യാറുണ്ട് വിവാഹാനന്തരം ദാമ്പത്യ ജീവിതത്തിൽ ഉണ്ടാകുന്ന കലഹം നീങ്ങുന്നതിനും പരസ്പര വശ്യതയ്ക്കും ഈ കർമ്മം ഉത്തമം .

14. ഗായത്രി ഹോമം
പാപ ശാന്തിയ്ക്കും ദുരിത ശാന്തിക്കും നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട ഹോമമാണ് ഗായത്രിഹോമം . സുകൃത ഹോമമെന്നും പറയാറുണ്ട് .ഗായത്രിദേവി , സൂര്യൻ , വിഷ്ണു എന്നി മൂർത്തി സങ്കല്പ്പത്തിലും ഇത് നടത്താറുണ്ട് പല കർമ്മം ചെയ്തിട്ടും ദുരിതം പിന്തുടരുന്നുവെങ്കിൽ ഗായത്രി ഹോമത്തിലൂടെ പൂർണ്ണമായ ശാന്തിയും സമാധാനവും ലഭിക്കും.

15. നവഗ്രഹ ഹോമം
വൈദിക വിധിപ്രകാരമുള്ള ഹോമമാണിത്. ഹോമാഗ്നിയിൽ 9 ഗ്രഹങ്ങളുടെയും മന്ത്രം കൊണ്ട് ഹോമിക്കണം, ഹോമകുണ്ഡത്തിൻറെ കിഴക്കുവശത്ത് നവഗ്രഹപത്മം തയ്യാറാക്കി വടക്കോട്ട് പൂജിക്കണം. നവഗ്രഹ പ്രീതിയ്ക്കും ദശാപഹാര ദോഷ ദുരിതം നീങ്ങുന്നതിനും ഹോമം ഉത്തമമാണ് .

16. തിലഹോമം
പിതൃ പ്രീതിയ്ക്ക്) മരിച്ചു പോയവരുടെ ആത്മാവിൻറെ ശുദ്ധിക്ക് ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട കർമ്മമാണിത്.

Comments

comments

Share this Article